Join Whatsapp Group. Join now!
Aster MIMS 10/10/2023

രജിസ്റ്റർ ചെയ്ത 147 കേസിലും ജാമ്യം; മൂന്ന് മാസത്തെ റിമാൻഡിന് ശേഷം എം സി ഖമറുദ്ദീൻ എം എൽ എ വ്യാഴാഴ്ച ജയിലിൽ മോചിതനാകും

Bail in 147 registered cases; MC Khamaruddin MLA will be released from jail#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 10.02.2021) ഫാഷൻ ഗോഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 147 കേസിലും ജാമ്യം ലഭിച്ചതിനെ തുടർന്ന് മൂന്ന് മാസത്തെ റിമാൻഡിന് ശേഷം എം സി ഖമറുദ്ദീൻ എം എൽ എ വ്യാഴാഴ്ച ജയിലിൽ മോചിതനാകും.

2020 നവംബർ ഏഴിനാണ് ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക അന്വേഷണ സംഘം ഖമറുദ്ദീനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ബുധനാഴ്ച ഉച്ചയോടെ ഹൊസ്ദുർഗ് കോടതി ആറ് കേസുകളിൽ കൂടി എം എൽ എയ്ക്ക് ജമ്യം അനുവദിച്ചതോടെയാണ് പുറത്തേക്കുള്ള വഴി തുറനത്.

Bail in 147 registered cases; MC Khamaruddin MLA will be released from jail

ജാമ്യവ്യവസ്ഥ പ്രകാരമുള്ള ബോണ്ടുകൾ കോടതിയിൽ സമർപ്പിക്കേണ്ടതിനാൽ ജയിൽ മോചനം ബുധനാഴ്ച നടത്താനായില്ല. കണ്ണൂർ സെൻട്രൽ ജയിലിലുള്ള ഖമറുദ്ദീൻ്റെ ജാമ്യ ഉത്തരവുകൾ ജയിലിൽ എത്തിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ കൂടാതെ തൃശൂർ, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലും ഖമറുദ്ദീന് എതിരെ രജിസ്റ്റർ ചെയ്ത കേസുകളിലെല്ലാം നേരത്തെ തന്നെ ജാമ്യം ലഭിച്ചിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതി ടി കെ പൂക്കോയ തങ്ങൾ, ഇദ്ദേഹത്തിൻ്റെ മകൻ ഹിശാം എന്നിവർക്കെതിരെ ലുക്ഔട് നോടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇവരെ ഭരണ പക്ഷത്തുള്ളവർ തന്നെ സംരക്ഷിക്കുന്നതിനാൽ പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം.

Keywords: Kerala, News, Kasaragod, Top-Headlines, MLA, Remand, Bail, M.C.Khamarudheen, Jewellery, Fraud, Case, M C Qamarudheen, Bail in 147 registered cases; MC Khamaruddin MLA will be released from jail.
< !- START disable copy paste -->


Post a Comment