Join Whatsapp Group. Join now!
Aster MIMS 10/10/2023

മലയാള ചലച്ചിത്ര സഹസംവിധായകന്‍ ഹോടെല്‍മുറിയില്‍ മരിച്ച നിലയില്‍

മലയാള ചലചിത്ര സഹസംവിധായകന്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ Kochi, news, Kerala, Top-Headlines, Cinema, Entertainment, Death, Police

കൊച്ചി: (www.kasargodvartha.com 08.02.2021) മലയാള ചലചിത്ര സഹസംവിധായകന്‍ ഹോടെല്‍മുറിയില്‍ മരിച്ച നിലയില്‍. ആര്‍ രാഹുലി(33)നെയാണ് കൊച്ചിയിലെ സ്വകാര്യ ഹോടെലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ തുമ്പോളി സ്വദേശിയാണ്. പൃഥ്വിരാജ് ചിത്രമായ ഭ്രമം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ആര്‍ രാഹുല്‍ കൊച്ചിയിലെത്തിയത്.

മരണകാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ഇപ്പോള്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമായിരിക്കും തുടര്‍നടപടികളെന്ന് പൊലീസ് അറിയിച്ചു.

Kochi, news, Kerala, Top-Headlines, Cinema, Entertainment, Death, Police, Assistant director R Rahul found dead in Kochi

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Death, Police, Assistant director R Rahul found dead in Kochi

Post a Comment