Join Whatsapp Group. Join now!
Aster MIMS 10/10/2023

ജന്മനാ മൂത്രസഞ്ചിയില്ലാതെ നൊമ്പരമായി മൂന്ന് വയസുകാരി; ആരോഗ്യമന്ത്രി ഇടപെട്ടു; ചികിത്സ സൗജന്യമായി ഏറ്റെടുത്ത് ആസ്റ്റർ മിംസിന്റെ കാരുണ്യ സ്പർശം

A three-year-old girl who was born without a bladder; Aster Mims taking over the treatment for free #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 10.02.2021) ജന്മനാ മൂത്രസഞ്ചിയും കുഴലുമില്ലാതെ ഏവരുടെയും നൊമ്പരമായി മാറിയ മൂന്നുവയസ്സുകാരിയുടെ ചികിത്സ സൗജന്യമായി ആസ്റ്റർ മിംസ് ഏറ്റെടുത്തു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തായ സാന്ത്വന സ്പർശത്തിന്റെ കാസർകോട് നടന്ന പരിപാടിയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീചർക്ക് മുമ്പിൽ ചെമ്പരിക്ക സ്വദേശി തന്റെ മൂന്ന് വയസുകാരിയായ മകളുടെ ദയനീയ സ്ഥിതി അവതരിപ്പിച്ചപ്പോൾ ഉടൻ തന്നെ മന്ത്രി ആസ്റ്റർ മിംസ് സിഇഒ യുമായി ബന്ധപ്പെട്ടു. കുഞ്ഞിന് ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് കൊടുക്കാമെന്ന് സിഇഒ ഉറപ്പ് നല്‍കിയതായി മന്ത്രി പിതാവിനെ അറിയിക്കുകയായിരുന്നു.

മന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടതനുസരിച്ചു 15 ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ കുട്ടിക്ക് സൗജന്യമായി ചെയ്ത് കൊടുക്കുമെന്ന് ആസ്റ്റർ മിംസ് ക്ലസ്റ്റർ സിഇഒ ഫർഹാൻ യാസീൻ കാസർകോട് വാർത്തയോട് പറഞ്ഞു.

A three-year-old girl who was born without a bladder; Health Minister intervenes; Aster Mims taking over the treatment for free

ജന്മനാ മൂത്രസഞ്ചിയില്ലാതെയാണ് കുഞ്ഞു ജനിച്ചത്. മൂത്രസഞ്ചിയോടൊപ്പം മൂത്രം പോകാന്‍ കുഴലും ഇല്ലാത്ത അവസ്ഥയാണ്. ബ്ലാഡർ പുറത്ത് തള്ളി നിൽക്കുന്നതിനാൽ കുട്ടിയെ പരിചരിക്കുക എന്നത് രക്ഷിതാക്കളെ സംബന്ധിച്ച് വലിയ പ്രയാസവുമാണ്. പെട്ടെന്ന് ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ അണുബാധയായി വൃക്കയില്‍ അര്‍ബുദം വരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മൂന്നാം മാസത്തിൽ മംഗലാപുരം ഗവ. ജില്ലാ ആശുപത്രിയിൽ നിന്നും ശസ്ത്രക്രിയ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. മൂന്ന് ശസ്ത്രക്രിയകള്‍ കുഞ്ഞിന് ആവശ്യമാണെന്നും ഡോകട്ർമാർ പറഞ്ഞിരുന്നു. ലക്ഷങ്ങൾ ചെലവുള്ള ശസ്ത്രക്രിയ ആയിരുന്നു ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ കൂലിപ്പണിക്കാരനായ പിതാവിന് അതൊന്നും താങ്ങാൻ ആകുമായിരുന്നില്ല.
 
ചികിത്സക്കായി പല ആശുപത്രികളെയും സമീപിച്ചെങ്കിലും ഭാരിച്ച സാമ്പത്തിക ചിലവിനാൽ മടങ്ങുകയായിരുന്നു. ഒടുവിലാണ് ആസ്റ്റർ മിംസിന്റെ കാരുണ്യസ്പർശം അനുഗ്രഹമായി ലഭിച്ചത്. കുട്ടിയെ തിങ്കളാഴ്ച അഡ്മിറ്റ് ചെയ്യാൻ രക്ഷിതാക്കളോട് പറഞ്ഞതായും ആസ്റ്റർ മിംസ് സിഇഒ പറഞ്ഞു. ചികിത്സയും ശസ്ത്രക്രിയയും ഉടൻ ഉണ്ടാവും. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് സി എ യൂസുഫ് ചെമ്പരിക്ക അടക്കമുള്ളവർ കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെട്ടിരുന്നു.

Keywords: Kerala, News, Kasaragod, Top-Headlines, Baby, Treatment, Hospital, Free Treatment, Helping hands, Health-minister, Aster MIMS, A three-year-old girl who was born without a bladder; Health Minister intervenes; Aster Mims taking over the treatment for free.

< !- START disable copy paste -->

Post a Comment