മംഗളൂരു: (www.kasargodvartha.com 28.01.2021) ഉപ്പിനങ്ങാടിയില്‍ ബൈക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലേരി ഹലെനെറങ്കിയിലെ പരേതനായ വെങ്കഠേശിന്റെ മകന്‍ കിഷോര്‍ (29) ആണ് ബുധനാഴ്ച മരിച്ചത്. ചൊവ്വാഴ്ച മോട്ടോര്‍ സൈക്കിള്‍ റോഡ് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം.
പരിക്കേറ്റ യുവാവിനെ ഓടോഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. നാലുപവന്‍ തൂക്കമുള്ള ചെയിന്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.
Keywords: Mangalore, news, National, Top-Headlines, Death, Accident, Injured, Treatment, Police, Youth died when his bike overturned