മംഗളൂരു: (www.kasargodvartha.com 17.01.2021) കർണാടക മുഖ്യമന്ത്രിക്കസേരയിൽ ശേഷിക്കുന്ന കാലവും ബി എസ് യദ്യൂരപ്പ തന്നെ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. അഞ്ചുവർഷം പൂർത്തിയാക്കുന്ന തന്റെ നേതൃത്വത്തിലുള്ള ഭരണത്തിന്റെ വിജയം അമിത് ഷായുടെ നേതൃത്വമാണെന്ന് മുഖ്യമന്ത്രിയും വെച്ചടിച്ചു.
ബഗൽകോട്ടിൽ ഞായറാഴ്ച ബി ജെ പി റാലിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. അഭിനവ സർദാർ വല്ലഭ ഭായ് പട്ടേലാണ് അമിത്ഷായെന്ന് യദ്യൂരപ്പ അഭിപ്രായപ്പെട്ടു.
പട്ടേലിന് പകരം രാഷ്ട്രത്തിന് ലഭിച്ച വരദാനമാണ് ഷാ. പട്ടേലിനെ സംഭാവന ചെയ്ത ഗുജറാത്തിന്റെ മറ്റു രണ്ട് അനുഗ്രഹങ്ങളാണ് നരേന്ദ്ര മോദിയും അമിത്ഷായും. മോദിയുടേയും ഷായുടേയും നേതൃത്വത്തിൽ 2023ൽ നടക്കാൻ പോവുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി 150 ലേറെ സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവാദ സിഡിയുമായി ബന്ധപ്പെട്ട് യദ്യൂരപ്പക്കെതിരെ പാർട്ടിയിൽ തന്നെ ഉയരുന്ന അപസ്വരങ്ങളെ പരാമർശിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്, 'കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനമാണ് കർണാടക സർക്കാർ കാഴ്ചവെച്ച'തെന്ന് ഷാ പ്രതികരിച്ചു. കോൺഗ്രസിനോടുൾപ്പെടെ താൻ പറയാനാഗ്രഹിക്കുന്നു, കർണാടകയിൽ പാർട്ടി ഭരണം യദ്യൂരപ്പയുടെ നേതൃത്വത്തിൽ തന്നെ അഞ്ചുവർഷം പൂർത്തിയാക്കുകയും അടുത്ത അഞ്ചുവർഷത്തേക്ക് വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുകയും ചെയ്യും - ഷാ കൂട്ടിച്ചേർത്തു.

Keywords: Karnataka, News, Mangalore, Government, BJP, Police, Congress, Top-Headlines, Yeddyurappa to be CM for five years: Amit Shah.