Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രസ് ക്ലബിന്റെ കെ കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡ് വി ഇ ഉണ്ണികൃഷ്ണന്

V E Unnikrishnan receives Press Club K Krishnan Memorial Local Journalist Award
കാസര്‍കോട്: (www.kasargodvartha.com 25.01.2021) പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമിയിലെ വി ഇ ഉണ്ണികൃഷ്ണന്. മികച്ച റൂറല്‍ റിപോര്‍ട് ആണ് ഇത്തവണ അവാര്‍ഡിന് പരിഗണിച്ചത്. മാതൃഭൂമി ബദിയടുക്ക ലേഖകന്‍ ആയ ഉണ്ണികൃഷ്ണന്റെ കഷ്ടമാണ് കജമ്പാടി കോളനിയിലെ കാര്യങ്ങള്‍ എന്ന വാര്‍ത്തയാണ് അവാര്‍ഡിന് അര്‍ഹമായത്.
                                                                           
Press Club, Award, Journalists, News, Kasaragod, Kerala, V E Unnikrishnan receives Press Club K Krishnan Memorial Local Journalist Award.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സണ്ണി ജോസഫ്, വി വി പ്രഭാകരന്‍, ജയകൃഷ്ണന്‍ നരിക്കുട്ടി എന്നിവരടങ്ങിയ ജൂറി ആണ് വിധി നിര്‍ണയം നടത്തിയത്. എന്‍ട്രികളില്‍ ഭൂരിഭാഗവും അവാര്‍ഡിന് പരിഗണിച്ച വിഷങ്ങളോട് പരമാവധി നീതി പുലര്‍ത്തി എന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഈ മാസം 27ന് പ്രസ് ക്‌ളബ്ബില്‍ നടക്കുന്ന കെ കൃഷ്ണന്‍ അനുസ്മരണ ചടങ്ങില്‍ 5000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം എം രാജഗോപാലന്‍ എം എല്‍ എ വിതരണം ചെയ്യും. എ അബ്ദുര്‍ റഹ് മാന്‍ അനുസ്മരണ പ്രഭാഷണം നടത്തും.


Keywords: Press Club, Award, Journalists, News, Kasaragod, Kerala, V E Unnikrishnan receives Press Club K Krishnan Memorial Local Journalist Award.

Post a Comment