ഉദുമ പീഡന കേസ് വഴിത്തിരിവിലേക്ക്; യുവതിയുടെ ഭർത്താവിൻ്റെ ബന്ധുക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു; അന്വേഷണം ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക സംഘത്തിന്

ഉദുമ: (www.kasargodvartha.com 14.01.2021) 18 പേർ ചേർന്ന് പീഡിപ്പിച്ചു എന്ന ഉദുമയിലെ 25കാരിയായ യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് വഴിത്തിരിവിലേക്ക്. 2020 സെപ്തംബറിലാണ് ഭർത്താവിന്റെ സുഹൃത്തുക്കളായ 18 പേർ ബ്ലാക്മെയിൽ ചെയ്ത് പീഡിപ്പിച്ചു എന്ന് പറഞ്ഞ് യുവതി പോലീസിനെ സമീപിച്ചത്.

ആ കേസിൽ കുറ്റം ആരോപിക്കപ്പെട്ട ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾക്ക് കാസർകോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ജാമ്യത്തെ എതിർത്തു കൊണ്ട് യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കളും, തങ്ങൾ നിരപരാധികളാണ് എന്നും തങ്ങൾക്ക് എതിരെ എടുത്തിട്ടുള്ള കള്ളക്കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുവാക്കളും ഹൈകോടതിയെ സമീപിച്ചിരുന്നു.

ഈ രണ്ട് ഹരജിയിലും വാദം കേട്ട ഹൈകോടതി കണ്ണൂർ ഡിഐജിയുടെയും കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെയും മേൽനോട്ടത്തിൽ ഡി വൈ എസ് പി പ്രേമരാജിൻ്റെ നേതൃത്യത്തിൽകണ്ണൂരിലെ ക്രൈംബ്രാഞ്ചിൻ്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ കേസന്വേഷണം ഏൽപിച്ചിരുന്നു.
                                                                          
Uduma molest case at a crossroads; Case was also registered against the relatives of the woman's husband

ഈ അന്വേഷണം തുടരുന്നതിനിടയിലാണ് യുവതിയുടെ ഭർത്താവിന്റെ മാതൃസഹോദരിയുടെ മക്കളായ രണ്ടു യുവാക്കൾക്കെതിരെ ബേക്കൽ പൊലീസ് ബുധനാഴ്ച രാത്രിയോടെ കേസ് രജിസ്റ്റർ ചെയ്തത്. ക്രൈംബ്രാഞ്ചിൻ്റെ പുതിയ അന്വേഷണ സംഘത്തിന് യുവതി നൽകിയ മൊഴിയിലാണ് ഭർത്താവിൻ്റെ ബന്ധുക്കളായ രണ്ട് യുവാക്കളും പീഡിപ്പിച്ചതായി മൊഴി നൽകിയത്. ഈ മൊഴി ബേക്കൽ പൊലീസിന് കൈമാറിയതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് കേസ് കൂടി രജിസ്റ്റർ ചെയ്തത്.

നേരത്തെ യുവതിയെ പീഡിപ്പിച്ചു എന്ന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കളെ തട്ടിക്കൊണ്ട് പോയി മൃഗീയമായി മർദ്ദിച്ച കേസിൽ യുവതിയുടെ ഭർത്താവിനൊപ്പം കൂട്ടുപ്രതികളാക്കപ്പെട്ടവരാണ് ഇപ്പോൾ ഇതേ പീഡന കേസിൽ അകപ്പെട്ടത്. 

ഭർത്താവിൻ്റെ സുഹൃത്തും നാല് യുവാക്കളും യുവതിയെ നാല് മാസക്കാലം മാറി മാറി പീഡിപ്പിച്ചതായാണ് യുവതി ആദ്യം നൽകിയ പരാതി. സംഭവത്തിൽ ഭർത്താവിൻ്റെ സുഹൃത്ത് അടക്കം അഞ്ച് പേർക്കെതിരെയാണ് 2020 സപ്തംബറിൽ ബേക്കൽ പൊലീസ് കേസെടുത്തത്. പിന്നീട് മറ്റു 13 പേര്‍ക്കെതിരെയും യുവതിയുടെ മൊഴി പ്രകാരം കേസെടുത്തു. അതേസമയം കാസര്‍കോട് സ്വദേശിയായ റിയാസിനെതിരെയും യുവതി പീഡന പരാതി നല്‍കി. 2012ല്‍ ചൗക്കിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതുപ്രകാരം റിയാസിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെ കേസുകളുടെ എണ്ണം 21 ആയി ഉയർന്നു.

യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യം രഹസ്യമായി മൊബൈലിൽ പകർത്തിയ യുവാവ് ദൃശ്യം മറ്റ് സുഹൃത്തുകൾക്ക് അയച്ചു കൊടുത്താണ് പീഡനം തുടർന്നതെന്നായിരുന്നു യുവതിയുടെ മൊഴി. ഗൾഫിലായിരുന്ന ഭർത്താവ് വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയതോടെ ഭാര്യ വിവരം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ഭർത്താവും ബന്ധുക്കളായ യുവാക്കളും അമ്മിക്കല്ല് വാങ്ങാനെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയി ഭാര്യയെ പീഡിപ്പിച്ചെന്നാരോപിച്ച് സുഹൃത്തിൻ്റെ കൈ കാലുകൾ തല്ലിയൊടിച്ചിരുന്നു. ഈ സംഭവത്തിൽ ഭർത്താവിനും ഇയാളുടെ കൂട്ടാളിയായ ആറു പേർക്കുമെതിരെയും ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. ഈ അക്രമ സംഭവത്തിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിരുന്നു.

ഉദുമ പഞ്ചായത്ത് യുവതിയെ 2016 മാർച്ച് മുതൽ ജൂൺ വരെ നാലു മാസക്കാലമാണ് ഭർത്താവിൻ്റെ സുഹൃത്തായ ഓട്ടോ ഡ്രൈവറും ഇവരുടെ നാല് സുഹൃത്തുക്കളും മാറി മാറി പീഡിപ്പിച്ചതെന്നാണ് പരാതി.

ഇതിൽ ഒരു യുവാവ് യുവതിയുടെ നഗ്നരംഗങ്ങൾ കൂട്ടുകാർക്ക് അയച്ചുകൊടുക്കുകയും അവരും ദൃശ്യങ്ങൾ കാട്ടി യുവതിയെ ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. 

ഗൾഫിലുള്ള ഭർത്താവിന് ദൃശ്യങ്ങൾ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് നാല് മാസത്തോളം ലൈംഗീകമായി പീഡിപ്പിച്ചതെന്നും ഇനി ഉപദ്രവിച്ചാൽ എല്ലാവരുടെയും പേരെഴുതി വെച്ച് കടുങ്കൈ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കിയതോടെയാണ് പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ടതെന്നുമാണ് യുവതി വെളിപ്പെടുത്തിയത്. 

വീണ്ടും സംഘം ഭീഷണിയുമായി വന്നതോടെ നാട്ടിലെത്തിയ ഭർത്താവിനോട് വിവരം തുറന്ന് പറഞ്ഞതോടെയാണ് മുഖ്യ കാരണക്കാരനായ സുഹൃത്തും ഓടോ റിക്ഷ ഡ്രൈവറുമായ യുവാവിനെ യുവതിയെ കൊണ്ട് തന്നെ വീട്ടിലേക്ക് തന്ത്രപൂർവ്വം വിളിച്ചു വരുത്തിയതെന്ന് പറയുന്നു.

വീട്ടിലെത്തിയ ഓടോ റിക്ഷ ഡ്രൈവറോട് പാലക്കുന്നിൽ നിന്നും പെട്രോൾ കൊണ്ടുവരണമെന്ന് പറഞ്ഞ് പെട്രോൾ കൊണ്ടുവരികയും പിന്നീട് മേൽപ്പറമ്പിൽ നിന്നും അമ്മിക്കല്ല് കൊണ്ടുവരാനുണ്ടെന്ന് പറഞ്ഞ് കുട്ടി
കൊണ്ടുപോയി ഒരു വീട്ടിൽ വെച്ച് യുവതിയുടെ ഭർത്താവും, ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ഏഴു പേർ ചേർന്ന് ഇയാളുടെ കൈകാലുകൾ തല്ലിയൊടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഓടോ റിക്ഷ ഡ്രൈവർ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു. യുവതിയെ പീഡിപ്പിച്ചുവെന്ന കേസ് ആദ്യം ബേക്കൽ പോലീസാണ് അന്വേഷിച്ചത്. പിന്നീട് കാസർകോട് ക്രൈംബ്രാഞ്ചിനും ഒടുവിൽ കോടതി നിർദേശ പ്രകാരം കണ്ണൂർ ക്രൈം ബ്രാഞ്ചിൻ്റെ പ്രത്യേക സംഘത്തെയും ഏൽപിക്കുകയായിരുന്നു.

Keywords: Kerala, News, Kasaragod, Woman, Complaint, Police, Molestation, Case, Crime branch, Investigation, Top-Headlines, Uduma molest case at a crossroads; Case was also registered against the relatives of the woman's husband.
< !- START disable copy paste -->

Post a Comment

Previous Post Next Post