Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോകം അടയാളപ്പെടുത്തിയിട്ടുള്ള പോരാട്ടങ്ങളില്‍ ഏറ്റവും മഹത്തായ പോരാട്ടമായി ഡല്‍ഹിയില്‍ കര്‍ഷക സമരം മാറിയിരിക്കുന്നു: ബിഷപ് ഡോ. ജോസഫ് മാര്‍തോമസ്

The peasant struggle in Delhi has become one of the greatest struggles ever marked: Bishop Joseph Marthomas#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 18.01.2021) ലോകം ഇന്നുവരെ അടയാളപ്പെടുത്തിയിട്ടുള്ള പോരാട്ടങ്ങളില്‍ ഏറ്റവും മഹത്തായ പോരാട്ടമായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം മാറിയിരിക്കുന്നുവെന്ന് ബിഷപ് ഡോ. ജോസഫ് മാര്‍തോമസ് പറഞ്ഞു. കാര്‍ഷിക പുരോഗമന സമിതി കാസര്‍കോട് ജില്ലാ കമിറ്റി വെള്ളരിക്കുണ്ടില്‍ സംഘടിപ്പിച്ച കര്‍ഷക വിരുദ്ധ ബില്ലിനെതിരെയുള്ള പ്രതിക്ഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്രാനന്തര ഭാരതം അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കൈവരിച്ചത്. എന്നാല്‍ അതിന്റെ ഗുണഭോക്താക്കളാകാന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കര്‍ഷകര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും നമ്മുടെ അമ്മമാര്‍ക്കും നാളിതുവരെ കഴിഞ്ഞിട്ടില്ല. ഒരു പറ്റം കോര്‍പറേറ്റുകള്‍ക്കു മാത്രമേ അത് ലഭിക്കുന്നുള്ളൂ. കര്‍ഷക കൂട്ടായ്മ പുതിയ നവോത്ഥാന പ്രസ്ഥാനമായി മാറണം -ബിഷപ്പ് പറഞ്ഞു. 

The peasant struggle in Delhi has become one of the greatest struggles the world has ever marked: Bishop Dr. Joseph Marthomas



സംഘടനയുടെ സംസ്ഥാന ചെയര്‍മാന്‍ പി എം ജോയി അധ്യക്ഷനായിരുന്നു. റിട്ട. ഐ ജി കെ വി മധുസൂദന്‍ സമരജ്വാല തെളിയിച്ചു. മുന്‍ കേന്ദ്ര കാര്‍ഷിക പ്ലാനിംഗ് കമ്മീഷന്‍ അംഗം വി പി ദിവാകരന്‍ നമ്പ്യാര്‍ മുഖ്യ പ്രഭാഷണം നടത്തി.

ഫാ. മാത്യു ഇളംതുരുത്തിപ്പടവില്‍, പ്രഭാകരന്‍ നായര്‍ വയനാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്വഗത സംഘം ചെയര്‍മാന്‍ ബിജു പാലാട്ടി സ്വാഗതവും, കണ്‍വീനര്‍ ജോസ് കാക്കക്കൂട്ടുങ്കല്‍ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kasaragod, Vellarikundu, Balal, Farmer, Protest, The peasant struggle in Delhi has become one of the greatest struggles the world has ever marked: Bishop Dr. Joseph Marthomas.
< !- START disable copy paste -->

Post a Comment