കാസർകോട്: (www.kasargodvartha.com 24.01.2021) കാസർകോട്ട് നിന്നും കാഞ്ഞങ്ങാട് വരെയുള്ള കെ എസ് ടി പി റോഡിൽ രൂപപ്പെട്ട കുഴികൾ അടപ്പിക്കാൻ മുൻകൈ എടുത്തത് മോടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെൻറ് വിഭാഗം.
ചന്ദ്രഗിരി പ്രസ് ക്ലബ് ജംഗഷനു സമിപത്തും, ഉദുമ ഓടോ റിക്ഷ സ്റ്റാൻഡിനടുത്തും കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ പെട്ടെന്ന് വേഗത കുറക്കുന്നതും, ദിശ മാറ്റുന്നതും അപകടകരമാകുമെന്ന സാധ്യത കണക്കിലെടുത്ത് കാസർകോട് എൻഫോഴ്സ്മെൻ്റ് ആർ ടി ഒ, ടി എം ജഴ്സൻ്റെ നിർദേശ പ്രകാരം കെ എസ് ടി പി അധികൃതരുമായി ബന്ധപ്പെട്ടാണ് അടിയന്തിരമായി കുഴികൾ അടപ്പിക്കാൻ നടപടി സ്വീകരിച്ചത്.
Keywords: Kerala, News, Kasaragod, Road, Vehicle, Police, Top-Headlines, Enforcement, Highway, The initiative was taken by the Enforcement Division of the Department of Motor Vehicles to close the potholes formed in the road.
< !- START disable copy paste -->