Join Whatsapp Group. Join now!
Aster MIMS 10/10/2023

വയനാട്ടിലെ വിനോദ സഞ്ചാര മേഖലയിലെ ടെന്റുകള്‍ക്ക് നിയന്ത്രണം വരുന്നു

വയനാട്ടിലെ വിനോദ സഞ്ചാര മേഖലയിലെ ടെന്റുകള്‍ക്ക് നിയന്ത്രണം വരുത്താന്‍ തീരുമാനം Wayanad, news, Kerala, Top-Headlines, Tent, Government

വയനാട്: (www.kasargodvartha.com 31.01.2021) വയനാട്ടിലെ വിനോദ സഞ്ചാര മേഖലയിലെ ടെന്റുകള്‍ക്ക് നിയന്ത്രണം വരുത്താന്‍ തീരുമാനം. സാഹസിക വിനോദത്തിന്റെ ഗണത്തില്‍ വരുന്ന ടെന്റിലെ താമസത്തിന് മാര്‍ഗനിര്‍ദേശം തയ്യാറാക്കാനാണ് തീരുമാനം. ഇതിനായി കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയ്ക്ക് നിര്‍ദേശം നല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ മാര്‍ഗ നിര്‍ദേശം തയ്യാറാകും. ഇതോടെ നിലവില്‍ താല്‍കാലികമായി നിര്‍മിക്കുന്ന ടെന്റുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാകും. 

കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നവര്‍ക്ക് മാത്രമായിരിക്കും ടെന്റുകളില്‍ വിനോദ സഞ്ചാരികളെ താമസിപ്പിയ്ക്കാന്‍ അനുമതിയുണ്ടാകുക. കഴിഞ്ഞ ദിവസം മേപ്പാടിയിലെ എളമ്പലേരിയില്‍ ടെന്റില്‍ താമസിച്ചിരുന്ന യുവതി കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സര്‍കാര്‍ നടപടി. 

Wayanad, news, Kerala, Top-Headlines, Tent, Government, Tents are being restricted in the tourist area of Wayanad

Keywords: Wayanad, news, Kerala, Top-Headlines, Tent, Government, Tents are being restricted in the tourist area of Wayanad

Post a Comment