മാണിക്കോത്ത് ഗവ. ഫിഷറീസ് യു പി സ്കൂളിലെ അധ്യാപകരും പി ടി എ കമിറ്റിയുമാണ് സ്കൂളിലെ വിദ്യാർത്ഥി പഠിക്കുന്ന വീട്ടിൽ വൈദ്യുതി എത്തിച്ചത്. ഇതിന് കെ എസ് ഇ ബി ജീവനക്കാരുടെ സഹകരണവും ലഭിച്ചു. നേരത്തെ പി ടി എ പ്രസിഡണ്ട് സ്വന്തം നിലയ്ക്ക് മുൻകൈയ്യെടുത്ത് കുടിവെള്ളവും എത്തിച്ചിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിലെ കുട്ടികളുടെ പഠന സൗകര്യ പരിശോധനയ്ക്കിടെയാണ് ബിശ്വാസിൻ്റെ ആറാം ക്ലാസിൽ പഠിക്കുന്ന മകൻ താമസിക്കുന്ന വീട്ടിലെ ദുരിതം അധ്യാപകർക്കും പി ടി എ കമിറ്റിക്കും ബോധ്യപ്പെട്ടത്.
ലൈഫിൽ വെച്ച വീടിൻ്റെ പണി പൂർത്തീകരിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഇവരെ സഹായിക്കാൻ കൈയ്മെയ് മറന്നുള്ള പ്രവർത്തനം ആരംഭിച്ചത്. അജാനൂർ പഞ്ചായത്താണ് ബിശ്വാസിന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് ഉണ്ടാക്കി കൊടുത്തത്. വീട് നിർമ്മിച്ചതല്ലാതെ മറ്റ് സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീടിൻ്റ തേപ്പ് പോലും പൂർത്തിയാക്കാനായിട്ടില്ല.
നാട്ടു ചികിത്സയുമായി ബന്ധപ്പെട്ടാണ് ബിശ്വാസ് വർഷങ്ങൾക്ക് മുമ്പ് കാഞ്ഞങ്ങാട്ടെത്തിയത്. ആദ്യമെല്ലാം നല്ല വരുമാനം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം കുറഞ്ഞു വന്നതോടെയാണ് ബിശ്വാസിൻ്റെ കുടുംബം തീർത്തും ദുരിതത്തിലായത്. ഇതിനിടയിലാണ് കുടുബത്തിൻ്റെ പ്രയാസം കണ്ടറിഞ്ഞ് എല്ലാവരും സഹായിക്കാനായി മുന്നോട്ട് വന്നത്. കുടിവെള്ളം എത്തിയതിന് പിന്നാലെ വൈദ്യുതിയും ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കുടുംബം.
മൂത്ത മകൻ പ്ലസ് ടു കഴിഞ്ഞെങ്കിലും തുടർ പഠനത്തിന് സാഹചര്യമില്ലാത്തതിനാൽ വീട്ടിൽ തന്നെയാണ്. ആരെങ്കിലും പഠനചെലവ് ഏറ്റെടുത്താൽ പഠിക്കാൻ മിടുക്കനായ കുട്ടിക്ക് അത് വലിയ ആശ്വാസമാകും. ഇല്ലെങ്കിൽ മകന് എന്തെങ്കിലും ജോലി കിട്ടുമോയെന്നും കുടുംബം ചോദിക്കുന്നു.
വീട്ടിൽ വൈദ്യുതി എത്തിയതിൻ്റെ സ്വിച് ഓൺ കർമ്മം അജാനൂർ പഞ്ചായത്ത് 19-ാം വാർഡ് മെമ്പർ ഷിജു മാസ്റ്റർ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് അശോകൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം വി രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. അധ്യാപകൻ കെ കുമാർ നന്ദി പറഞ്ഞു. അധ്യാപികമാരായ മിനി, നന്ദിത, ശൈലജ, രാജശ്രീ, സാജിത എന്നിവർ സ്വിച്ചോൺ കർമ്മത്തിൽ സന്നിഹിതരായിരുന്നു.

Keywords: Kasaragod, Kanhangad, Teachers, PTA, Electricity, Family, House, News, Kerala, Teachers and PTA joined hands; Bringing electricity to the family who built the house in the Life project.
< !- START disable copy paste -->