കാസർകോട്: (www.kasargodvartha.com 29.01.2021) ഇടതുപക്ഷ സർക്കാരിനെതിരെ കുറ്റപത്രവുമായി, തൊഴിലിനും വികസനത്തിനും മതേതരത്വ സംരക്ഷണത്തിനും എസ്ടിയു സംസ്ഥാന കമിറ്റി നടത്തുന്ന സമരസംഗമങ്ങൾക്ക് കാസർകോട്ട് തുടക്കമായി. എല്ലാ ജില്ലകളിലും നടക്കുന്ന സമര സംഗമങ്ങൾ ഫെബ്രുവരി പത്തിന് തിരുവനന്തപുരത്ത് സെക്രടറിയേറ്റിന് മുൻപിൽ സമാപിക്കും.
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സമര സംഗമം മുസ് ലിം ലീഗ് ദേശീയ പ്രസിഡൻ്റ് പ്രൊഫ. കെ എം ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
സിപിഎം തുടർ ഭരണത്തിന് വേണ്ടി വർഗീയ ധ്രുവീകരണം നടത്തുകയാണെന്ന് ഖാദർ മൊയ്തീൻ പറഞ്ഞു. മുസ് ലിം ലീഗിൻ്റെ പേരിൽ സിപിഎം വർഗീയത ആരോപിക്കുകയാണ്. യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയാണ് മുസ് ലിം ലീഗ് .ഇതേ മുസ് ലിം ലീഗുമായി ചേർന്ന് തമിഴ്നാട്ടിൽ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്ന പാർടിയാണ് സിപിഎം. അപ്പോൾ കേരളത്തിൽ മാത്രം ലീഗിൽ മതമൗലകവാദം ആരോപിക്കുന്നത് ബിജെപിയുടെ വോടി സിപിഎമിന് ലഭിക്കാൻ വേണ്ടിയാണ്. എന്ത് പ്രചാരണം നടത്തിയാലും എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ വെറുത്തു തുടങ്ങി. യുഡിഎഫ് സർക്കാർ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് ഖാദർ മൊയ്തീൻ പറഞ്ഞു.

എസ്ടിയു ദേശീയ വൈസ് പ്രസിഡൻ്റ് എ അബ്ദുർ റഹ് മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ പി മുഹമ്മദ് അശ്റഫ് സ്വാഗതം പറഞ്ഞു. എസ്ടിയു ദേശീയ പ്രസിഡൻ്റ് അഡ്വ. എം റഹ് മത്തുല്ല, സംസ്ഥാന പ്രസിഡൻ്റ് അഹ് മദ് കുട്ടി ഉണ്ണിക്കുളം, വൈസ് പ്രസിഡൻ്റ് എം എ കരീം, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ് മദലി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ടി ഇ അബ്ദുല്ല, എൻ എ നെല്ലിക്കുന്ന് എം എൽ എ, മുസ്ലിം യൂത് ലീഗ് സംസ്ഥാന ജനറൽ സെക്രടറി പി കെ ഫിറോസ്, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കല്ലട്ര മാഹിൻ ഹാജി, പി എം മുനീർ ഹാജി, വി പി അബ്ദുൽ ഖാദർ, കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ, കാസർകോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് എ എം കടവത്ത്, ജനറൽ സെക്രടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള, യൂത് ലീഗ് സംസ്ഥാന സെക്രടറി എ കെ എം അശ്റഫ്, ജില്ലാ പ്രസിഡൻ്റ് അശ്റഫ് എടനീർ, ജനറൽ സെക്രടറി ടി ഡി കബീർ, എസ്ടിയു ജില്ലാ ഭാരവാഹികളായ എ അഹ് മദ് ഹാജി, ശരീഫ് കൊടവഞ്ചി, മുംതാസ് സമീറ, ബീഫാത്വിമ ഇബ്രാഹിം, പിപിനസീമ, ശംസുദ്ദീൻ ആയിറ്റി, കുഞ്ഞഹമദ് കല്ലൂരാവി, എം എ മക്കാർ, മുത്വലിബ് പാറക്കെട്ട്, പി ഐ എ ലത്വീഫ്, ഉമർ അപ്പോളൊ, എ ജി അമീർ ഹാജി, എം അബ്ബാസ് പ്രസംഗിച്ചു.
Keywords: Kerala, News, Kasaragod, STU, Protest, LDF, Meet, Programme, STU strike begins; KM Khader Moineen says CPM is carrying out communal polarization.
< !- START disable copy paste -->