city-gold-ad-for-blogger

ഓണത്തിന് ഒരുമുറം പച്ചക്കറി; വീട്ടമ്മയ്ക്ക് കൃഷി വകുപ്പിന്റെ സംസ്ഥാന അവാര്‍ഡ്

വെള്ളരിക്കുണ്ട്: (www.kasarodvartha.com 20.01.2021) സംസ്ഥാന കൃഷിവകുപ്പിൻ്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന വിഭാഗത്തിൽ വെള്ളരിക്കുണ്ട് പാത്തിക്കരയിലെ വീട്ടമ്മയ്ക്ക് അവാർഡ്. 

പാത്തിക്കരയിലെ തടത്തിൽ വീട്ടിൽ ഡോളി ജോസഫ് എന്ന അന്നമ്മ ജോസഫിനാണ് സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനം ലഭിച്ചത്. 50,000 രൂപയും ശിൽപവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്. അടുത്തമാസം 12ന് തൃശൂരിൽ വച്ചു നടക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി ഡോളി ജോസഫിന് അവാർഡ് സമ്മാനിക്കും. 

കഴിഞ്ഞ തവണ ജില്ലാ തലത്തിൽ മികച്ച വനിതാ പച്ചക്കറി കർഷയ്ക്കുള്ള പുരസ്ക്കാരവും ഇവർക്കായിരുന്നു. കൃഷിയെ നെഞ്ചോട് ചേർക്കുന്ന ഇവർ തൻ്റെ അമ്പത്തിയൊൻപതാം വയസിലും കൃഷിയിടത്തിൽ സജീവ സാന്നിധ്യമാണ്. 

ഓണത്തിന് ഒരുമുറം പച്ചക്കറി; വീട്ടമ്മയ്ക്ക് കൃഷി വകുപ്പിന്റെ സംസ്ഥാന അവാര്‍ഡ്

ഭർത്താവ് മരിച്ച ശേഷം പാത്തിക്കരയിലെ മലഞ്ചെരുവിൽ ഉള്ള ആറേക്കർ ഭൂമിയിൽ ഒറ്റയ്ക്ക് മണ്ണിനോട് പൊരുതിയാണ് ഡോളി കൃഷിയിൽ വിജയം കൊയ്യുന്നത്.

ഡോളിയുടെ കൃഷിയിടത്തിൽ വിളയാത്ത പച്ചക്കറികളില്ല. ആറ് ഏക്കർ കൃഷിയിടത്തിൽ പയർ, തക്കാളി, നരമ്പൻ, പടവലം, വെണ്ട, മത്തൻ, വഴുതിന തുടങ്ങിയ എല്ലാവിധ പച്ചക്കറികൾക്ക് പുറമെ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത മഞ്ഞുകാല വിളകളായ കോളിഫ്ലവർ, കാബേജ്, തക്കാളി, കാരറ്റ്, ഉള്ളി തുടങ്ങിയവയും ഡോളിയുടെ മഴമറയിൽ വിളയുന്നുണ്ട്.

നാല് പശുക്കൾ ഉള്ളതുകൊണ്ട് പാലിന് പുറമെ ചാണകവും ഗോമൂത്രവും കൊണ്ട് സ്വന്തമായി ഉണ്ടാക്കുന്ന ജൈവവളവും ജൈവ കീടനാശിനിയുമാണ് ഇവർ വിളകൾക്ക് ഉപയോഗിക്കുന്നത്.

ഓണത്തിന് ഒരുമുറം പച്ചക്കറി; വീട്ടമ്മയ്ക്ക് കൃഷി വകുപ്പിന്റെ സംസ്ഥാന അവാര്‍ഡ്

കൂടാതെ തെങ്ങിൻ തോപ്പിനിടയിൽ കരനെൽ കൃഷി നടത്തി നൂറ് മേനിവിളയിച്ചും ഡോളി ജോസഫ് ബളാൽ കൃഷി ഭവൻ പരിധിയിൽ താരമായിട്ടുണ്ട്.

തെങ്ങിന് തടമെടുക്കലും, തേങ്ങയിടലും, ടാപ്പിംഗും, കറവയും, കിളയ്ക്കലും കുഴിയെടുക്കലും എന്നുവേണ്ട കൃഷിയിടത്തിലെ എല്ലാ കാര്യങ്ങളും പരസഹായം ഇല്ലാതെ സ്വന്തമായാണ് ഇവർ ചെയ്തു വരുന്നത്.

ഡോളി ജോസഫ് എന്ന മുഴുവൻ സമയ കർഷകയെ തേടി ഇത്തവണ കൃഷി വകുപ്പിൻ്റെ സംസ്ഥാനതല അവാർഡ് തേടിയെത്തിയത് നാടിന് അഭിമാനം കൂടിയായി.

തുടർച്ചയായി മൂന്ന് തവണ ബളാൽ പഞ്ചായത്തിലെ മികച്ച കർഷകയായി ഡോളി ജോസഫിനെ മുമ്പ് തിരഞ്ഞെടുത്തിട്ടുണ്ട്.



Keywords: Kerala, News, Kasaragod, Balal, Vellarikundu, Farming, Woman, Award, State Award of the Department of Agriculture for Housewife.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia