വെള്ളരിക്കുണ്ട്: (www.kasargodvartha.com 22.01.2021) കേന്ദ്ര സര്‍കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബളാല്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തില്‍ എടത്തോട് നിന്നും കൊന്നക്കാട്ടേക്ക് കര്‍ഷക റാലി സംഘടിപ്പിച്ചു.
എടത്തോട് നിന്നും ആരംഭിച്ച കര്‍ഷക റാലി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറി രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദി സര്‍കാര്‍ രാജ്യത്ത് കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും കുത്തക മുതലാളിമാരുടെ കുടക്കീഴിലാക്കിമാറ്റുകയാണെന്നും ഇത് വന്‍ വിപത്തിനു വഴിയൊരുക്കുമെന്നും രാജു കട്ടക്കയം പറഞ്ഞു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം പി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ്, ഡി സി സി ജനറല്‍ സെക്രടറി ഹരീഷ് പി നായര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറി മീനാക്ഷി, ബാലകൃഷ്ണന്‍,എ സി ലത്വീഫ്, എം രാധാമണി, കെ കരുണാകരന്‍ നായര്‍, സിബിച്ചന്‍ പുളിങ്കാല, കെ മാധവന്‍ നായര്‍, ജോസഫ് വര്‍ക്കി ഗിരീഷ് വട്ടക്കാട് എന്നിവര്‍ പ്രസംഗിച്ചു. മുന്നില്‍ ഒരു ട്രാക്ടറും പിന്നില്‍നിരവധി വാഹങ്ങളുടെ അകമ്പടിയോടെ നടന്നകര്‍ഷക റാലി കേന്ദ്ര സര്‍കാരിനും കുത്തകള്‍ക്കും താക്കീതായി.
പരപ്പ, വെള്ളരിക്കുണ്ട്, മാലോം എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷംകൊന്നക്കാട് സമാപിച്ചു. സമാപന സമ്മേളനം ഡി സി സി വൈസ് പ്രസിഡന്റ് പി ജി ദേവ് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ബളാല്‍ മണ്ഡലം സെക്രടറി കെ മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക് സെക്രടറി ഗിരീഷ് വട്ടക്കാട്, സിബിച്ചന്‍ പുളിങ്കാല, ഷോബി ജോസഫ്, അബ്ദുല്‍ ഖാസിം എന്നിവര്‍ പ്രസംഗിച്ചു.

Keywords: Vellarikundu, Strike, Rally, Farmer, Government, Kerala, Kasaragod, News, Rally announcing its support for the Farmers Strike with a warning to the Central Government.