Join Whatsapp Group. Join now!
Aster MIMS 10/10/2023

റഫീഖിന്‍റെ മരണം; സോഷ്യൽ മീഡിയയിലൂടെ വർഗീയ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ചതായി പരാതി; യുവാവിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Rafiq's death; Case under the Non-bailable section against the youth#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 24.01.2021) നഗരത്തില്‍ മധ്യവയസ്കന്‍ മരിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വർഗീയ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന് കാട്ടി യുവാവിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
 
Kerala, News, Kasaragod, Youth, Death, Social-Media, Case, Police, Police-raid, Raid, Social networks, Top-Headlines, Rafiq's death; Complaint that tried to create communal hatred through social media; Case under the Non-bailable section against the youth.



ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ തല്ലിക്കൊലയെന്ന രീതിയിലാണ് മരണത്തെ ചിത്രീകരിച്ചതെന്നും ഇതിലൂടെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിച്ചുവെന്നും ആരോപിച്ചാണ് പൊലീസ് ഉളിയത്തടുക്കയിലെ നൗഫലിന്‍റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അണങ്കൂര്‍ കൊല്ലമ്പാടിയിലെ അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ കരിപ്പൊടിക്കെതിരെയാണ് കേസെടുത്തത്. 153 (എ) വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തിയാണ് കേസ്.

കഴിഞ്ഞ ദിവസം ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖിനെ (48) ആള്‍കൂട്ടം ആക്രമിച്ചതിന് പിന്നാലെ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ വീ‍ഡിയോയുണ്ടാക്കി പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തിയത്.

ചന്ദ്രഗിരി ജംഗ്ഷനിലെ യുവാവിന്‍റെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തുകയും കമ്പ്യൂടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. 

Keywords: Kerala, News, Kasaragod, Youth, Death, Social-Media, Case, Police, Police-raid, Raid, Social networks, Top-Headlines, Rafiq's death; Complaint that tried to create communal hatred through social media; Case under the Non-bailable section against the youth.< !- START disable copy paste -->

Post a Comment