Join Whatsapp Group. Join now!
Aster MIMS 10/10/2023

അനധികൃത മണൽ കടവ് വൻ പൊലീസ് സംഘം എത്തി തകർത്തു; മണലെടുത്ത് പുഴയെ നശിപ്പിക്കുന്ന മാഫിയയെ നിലയ്ക്ക് നിർത്താനായി നടപടി കർശനമാക്കുമെന്ന് മുന്നറിയിപ്പ്

Police destroy illegal sand harbour#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (www.kasargodvartha.com 22.01.2021) അനധികൃത മണൽ കടവ് വൻ പൊലീസ് സംഘം എത്തി തകർത്തു. മണലെടുത്ത് പുഴയെ നശിപ്പിക്കുന്ന മാഫിയയെ നിലയ്ക്ക് നിർത്താനായി നടപടി കർശനമാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
                                   
Kerala, News, Kasaragod, Uppala, Illegal sand, Sand, Harber, Police, Top-Headlines, Police destroy illegal sand harbour.



ബന്തിയോട് മുട്ടം ഗേറ്റി ഷിറിയ പുഴയോട് ചേർന്നുള്ള അനധികൃത മണൽ വാരൽ കടവ് ആണ് തകർത്തത്. ടൺ കണക്കിന് മണലാണ് ഇവിടെനിന്നും ഊറ്റി എടുത്തു കൊള്ള ലാഭത്തിന് മറിച്ചു വിൽക്കുന്നത്. 

ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ, കുമ്പള സി ഐ പ്രമോദ്, എസ് ഐ സന്തോഷ്‌ കുമാർ, അഡീഷണൽ എസ് ഐ രാജീവൻ, പ്രോബേഷണൽ എസ് ഐ ശ്രീഷിജ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കടവ് ജെ സി ബി ഉപഗോയോഗിച്ച് ഇടിച്ചു തകർത്തത്. 

അനധികൃത മണൽ കടവുകൾ വെച്ച് പൊറുപ്പിക്കില്ലെന്നും, വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാവുമെന്നും ഡി വൈ എസ് പി ബാലകൃഷ്ണൻ വെളിപ്പെടുത്തി.

Keywords: Kerala, News, Kasaragod, Uppala, Illegal sand, Sand, Harber, Police, Top-Headlines, Police destroy illegal sand harbour.
< !- START disable copy paste -->

Post a Comment