Join Whatsapp Group. Join now!
Aster MIMS 10/10/2023

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം; നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം News, Top-Headlines, New Delhi, National, UnionBudget2021, Budget

ന്യൂഡെല്‍ഹി: (www.kvartha.com 29.01.2021) പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസടക്കം 16 പ്രതിപക്ഷ പാര്‍ടികള്‍ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്. 

ഫെബ്രുവരി ഒന്നിനാണ് പൊതു ബജറ്റ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ആദ്യ ഘട്ടം ഫെബ്രുവരി 15ന് അവസാനിക്കും. മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രണ്ടാം ഘട്ടം. കോണ്‍ഗ്രസിന് പുറമെ എന്‍സിപി, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ടി, ആര്‍ജെഡി, ഡിഎംകെ, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, ആര്‍എസ്പി, പിഡിപി, എംഡിഎംകെ, കേരള കോണ്‍ഗ്രസ്, എഐയുഡിഎഫ് എന്നിവരാണ് നയപ്രഖ്യാപനം ബഹിഷ്‌കരിക്കുന്നത്. 

News, Top-Headlines, New Delhi, National, UnionBudget2021, Budget, Parliament budget summit to begin today

Keywords: News, Top-Headlines, New Delhi, National, UnionBudget2021, Budget, Parliament budget summit to begin today

Post a Comment