Join Whatsapp Group. Join now!
Aster MIMS 10/10/2023

പൊലീസില്‍ കൂട്ട സ്ഥലംമാറ്റം; 141 ഡി വൈ എസ് പിമാരെ ഒറ്റയടിക്ക് മാറ്റി; കാസര്‍കോട്ട് പ്രജീഷ് തോട്ടത്തില്‍ അഡീഷണല്‍ എസ് പി; പി പി സദാനന്ദനെ കാസര്‍കോട്ടും സജീഷ് വാഴവളപ്പിലിനെ കാഞ്ഞങ്ങാട്ടും നിയമിച്ചു

Mass relocation in police; 141 DYSPs replaced #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 30.01.2021) നിയമസഭാ തെരെഞ്ഞടുപ്പിന് മുന്നോടിയായി പൊലീസില്‍ കൂട്ട സ്ഥലംമാറ്റം. 141 ഡി വൈ എസ് പിമാരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. വരും ദിവസങ്ങളിലും താഴെ തട്ടിലും മുകള്‍ തട്ടിലും സ്ഥലം മാറ്റം ഉണ്ടാകും. പ്രജീഷ് തോട്ടത്തിലിനെ കാസര്‍കോട് അഡീഷണല്‍ എസ് പിയായി നിയമിച്ചു.
                                                                             
Police, News, Kasaragod, Kerala, Police-station, Transfer, DYSP, Mass relocation in police; 141 DYSPs replaced.

കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരെ കണ്ണൂര്‍ ഡി വൈ എസ് പിയായി നിയമിച്ചു. പകരം പി പി സദാനന്ദനെ കാസര്‍കോട് ഡി വൈ എസ് പിയായി നിയമിച്ചു. സജീഷ് വാഴവളപ്പിനെ കാഞ്ഞങ്ങാട് ഡി വൈ എസ് പിയായും നിയമിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഡി വൈ എസ് പി എം പി വിനോദിനെ കോഴിക്കോട് റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയായി നിയമിച്ചു.

കാസര്‍കോട് എസ് എസ് ബി ഡി വൈ എസ് പിയായിരുന്ന എം വി അനില്‍കുമാറിനെ കണ്ണൂര്‍ എസ് ബിയിലേക്കും കെ ദാമോദരനെ പകരം കാസര്‍കോട് എസ് എസ് ബിയിലേക്കും നിയമിച്ചു.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായിക്കിനെ കണ്ണൂര്‍ നര്‍കോടിക് സെലിലേക്ക് മാറ്റി. പകരം എ വി പ്രദീപിനെ കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിയമിച്ചു. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പി കെ സുധാകരനെ കണ്ണൂര്‍ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. പകരം വി വി ബെന്നിയെ കാസര്‍കോട്ട് നിയമിച്ചു.

കണ്ണൂര്‍ ഡി സി ആര്‍ ബിയില്‍ നിന്നും കെ വി വേണുഗോപാലനെ കണ്ണൂര്‍ എസ് എസ് ബിയിലും എസ് എസ് ബിയിലെ കെ ഇ പ്രേമചന്ദ്രനെ തളിപ്പറമ്പിലും നിയമിച്ചു.

Keywords: Police, News, Kasaragod, Kerala, Police-station, Transfer, DYSP, Mass relocation in police; 141 DYSPs replaced.
< !- START disable copy paste -->

Post a Comment