Join Whatsapp Group. Join now!
Aster MIMS 10/10/2023

കേന്ദ്രസേനയിലും കേരള സേനയിലും അഭിമാനമായി കാസര്‍കോട്ടെ ഡി വൈ എസ് പിമാരായ ടി വി രാജേഷും ഹരിശ്ചന്ദ്ര നായിക്കും

Kasaragod DYSP T V Rajesh and Harishchandra Naik proudly join the Central Army and the Kerala Army #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 27.01.2021) കേന്ദ്രസേനയിലും കേരള സേനയിലും അഭിമാനമായി കാസര്‍കോട്ടെ ഡി വൈ എസ് പിമാരായ ടി വി രാജേഷും ഹരിശ്ചന്ദ്ര നായിക്കും.

രാജേഷ് എന്‍ ഐ എയുടെ ഹൈദരാബാദ് ഡെപ്യൂടി സൂപ്രണ്ട് ആണെങ്കില്‍ ഹരിശ്ചന്ദ്ര നായിക്ക് കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയാണ്. ഇരുവര്‍ക്കും ഈ വര്‍ഷത്തെ റിപബ്ലികിനോടനുബന്ധിച്ച ഇന്ത്യന്‍ രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചത് കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം ഇരട്ട നേട്ടമായി. 
                                                                                 
DYSP, Police, Case, Arrest, Kasaragod, Award, Kerala, Army, News, Top-Headlines, T V Rajesh, Harishchandra Naik, Central Army, Kerala Army, Kasaragod DYSP T V Rajesh and Harishchandra Naik proudly join the Central Army and the Kerala Army.

                                                                       
t v rajesh family


                                                                                         
harishchandra naik family

രണ്ടര ദശാബ്ദക്കാലമായി കാക്കിയണിഞ്ഞ് ഒട്ടേറെ കേസുകള്‍ തെളിയിച്ചാണ് ഹരിശ്ചന്ദ്ര നായിക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹനായത്. മികച്ച ക്രമസമാധാനപാലനത്തിന്റെയും അന്വേഷണപാടവ മികവിന്റെയും ഏറ്റവും വലിയ അംഗീകാരമായാണ് ഹരിശ്ചന്ദ്ര നായിക്ക് രാഷ്ട്രപതിയുടെ മെഡലിനെ കാണുന്നത്.

65 തവണ ഗുഡ്‌സര്‍വീസ് മെഡലുകള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ബദിയഡുക്ക കരിമ്പിലത്തെ കര്‍ഷക കുടുംബാംഗമായ ഹരിശ്ചന്ദ്ര നായിക് കാസര്‍കോട് ഗവ. കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയശേഷം കര്‍ണാടക പൊലീസില്‍ ജോലിക്ക് ചേര്‍ന്നായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കേരളത്തില്‍ എല്‍ ഡി ക്ലര്‍ക്കായി ജോലി കിട്ടിയതോടെ കാസര്‍കോട്ടേക്ക് കേരള സര്‍വീസിലേക്ക് മടങ്ങി.

റവന്യൂവകുപ്പില്‍ വിലേജ് അസിസ്റ്റന്റായായിരുന്നു ആദ്യ നിയമനം. മൂന്നുമാസം കഴിഞ്ഞ് 1995ലെ എസ് ഐ ബാചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ മനസ്സില്‍ ആഗ്രഹിച്ച ജോലിയിലേക്ക് മാറാന്‍ കഴിഞ്ഞു. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിലെ പരിശീലനത്തിനുശേഷം പത്തനംതിട്ടയിലായിരുന്നു ആദ്യ നിയമനം.

വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്‌റ്റേഷനുകളില്‍ എസ് ഐ ആയി സുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. 2005ല്‍ സര്‍കിള്‍ സി ഐ ആയും പിന്നീട് ഡി വൈ എസ് പിയായും പ്രമോഷന്‍ ലഭിച്ചു. അടുത്ത് തന്നെ എസ് പിയായി പ്രമോഷന്‍ ലഭിക്കും.

കോടികളുടെ സ്വര്‍ണം നഷ്ടപ്പെട്ട ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ചക്കേസ് തെളിയിച്ചതുള്‍പെടെ കുറ്റാന്വേഷണ രംഗത്ത് ഹരിശ്ചന്ദ്രയ്ക്കിന്റെ പ്രവര്‍ത്തനം മഹത്തരമായിരുന്നു. ഒരു പോക്‌സോ കേസ് പ്രതിയെ വിദേശത്തുനിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന് കോടതിയില്‍ എത്തിച്ച ക്രെഡിറ്റും ഹരിശ്ചന്ദ്ര നായിക്കിനുണ്ട്.

ബദിയടുക്ക കിരമ്പിലത്തെ പരേതരായ രാമനായിക്കിന്റെയും സീതയുടെയും ഏഴുമക്കളില്‍ ഇളയവനാണ് ഹരിശ്ചന്ദ്ര നായിക്ക്. ഭാര്യ എന്‍ സവിത, പുത്തൂര്‍ കോളജ് ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി ഹര്‍ഷിത, കാസര്‍കോട് കേന്ദ്രീയ വിദ്യാലയം പ്ലസ് വണ്‍ വിദ്യാര്‍ഥിനി അക്ഷത എന്നിവര്‍ മക്കളാണ്.

ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയുടെ ഉദ്യോഗസ്ഥനായ രാജേഷിന് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചതും കാസര്‍കോടിന് മറ്റൊരു അഭിമാനമാണ്. അടുക്കത്ത് ബയല്‍ കേളുഗുഡ്ഡെ സ്വദേശിയായ ടി വി രാജേഷിന് രാഷ്ട്രപതിയുടെ മെറിറ്റോറിയസ് സര്‍വീസ് മെഡലിനാണ് അര്‍ഹത നേടിയത്. രാജേഷ് ഇപ്പോള്‍ ഹൈദരാബാദില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ഡി വൈ എസ് പിയാണ്.

എന്‍ ഐ എ ഏല്‍പിക്കുന്ന ജോലികള്‍ കൃത്യമായും കണിശമായും ആത്മാര്‍ഥമായും നിറവേറ്റാന്‍ കഴിഞ്ഞതാണ് രാജേഷിനെ രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹനാക്കിയത്.

1996ല്‍ മംഗളൂരുവില്‍ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ആയാണ് രാജേഷ് കേന്ദ്ര സെര്‍വീസിന്റെ ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് സി ബി ഐ സര്‍കിള്‍ ഇന്‍സ്‌പെക്ടറായും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ) ഓഫീസറായും ഉദ്യോഗക്കയറ്റം ലഭിച്ചു.

ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഹൈദരാബാദ് ഡെപ്യൂടി സൂപ്രണ്ട് ഓഫ് പൊലീസായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് 47ാം വയസ്സില്‍ രാഷ്ട്രപതിയില്‍ നിന്നും മെഡല്‍ വാങ്ങാനുള്ള അസുലഭ അവസരം ലഭിച്ചത്.

അവാര്‍ഡ് വിവരം എത്തുമ്പോള്‍ ഒരു സുപ്രധാന കേസിന്റെ അന്വേഷണത്തിനായി ബെംഗളൂരുവിലായിരുന്നു രാജേഷ്. റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നേരിട്ടെത്തി അവാര്‍ഡ് സ്വീകരിക്കാനാവാത്തതിനാല്‍ പിന്നീട് സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് രാജേഷ്.

കാസര്‍കോട് സി പി സി ആര്‍ ഐയിലെ ഉദ്യോഗസ്ഥനായിരുന്ന പരേതനായ ടി വി രാമചന്ദ്രന്‍ - ജയജ ദമ്പതികളുടെ മകനാണ്. ഭാര്യ ഡോ. നിഷ രാജേഷിനും മക്കളായ പാര്‍വതി, വിനായക് എന്നിവര്‍ക്കുമൊപ്പം ഹൈദരാബാദിലാണ് ഇപ്പോള്‍ സ്ഥിര താമസം.

Keywords: DYSP, Police, Case, Arrest, Kasaragod, Award, Kerala, Army, News, Top-Headlines, T V Rajesh, Harishchandra Naik, Central Army, Kerala Army, Kasaragod DYSP T V Rajesh and Harishchandra Naik proudly join the Central Army and the Kerala Army.

< !- START disable copy paste -->

Post a Comment