Join Whatsapp Group. Join now!
Aster MIMS 10/10/2023

പൊലീസിൻ്റെ പുലർകാല റെയിഡിൽ കുടുങ്ങിയത് നാല് പിടികിട്ടാപുള്ളികൾ; വലയിലായവരിൽ വധശ്രമ കേസിലെയും ആംസ് ആക്ടിലെയും പ്രതികൾ

Four nabs caught in early morning police raid#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 27.01.2021) പൊലീസിൻ്റെ പുലർകാല റെയിഡിൽ കുടുങ്ങിയത് നാല് പിടികിട്ടാപുള്ളികൾ. പിടിയിലായവരിൽ വധശ്രമ കേസിലെയും ആംസ് ആക്ടിലെയും പ്രതികൾ ഉൾപ്പെടും.

ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നിർദേശ പ്രകാരം കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ബുധനാഴ്ച പുലർച്ചെ നടത്തിയ റെയ്‌ഡിൽ വിവിധ കേസുകളിൽ പൊലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെയാണ് പിടികൂടാൻ കഴിഞ്ഞത്.

Four nabs caught in early morning police raid; Among those arrested were defendants in the attempted murder case and the Arms Act


കഞ്ചാവ് കേസിൽ പ്രതിയായ മഞ്ചേശ്വരം ഉദ്യാവർ അഹമ്മദ് കോംപൗണ്ടിലെ മുഹമ്മദ് ഫത്തിമുദ്ദീൻ (24), കുടുംബ കോടതി വാറന്റ് ഉള്ള മഞ്ചേശ്വരം ബുദ്രിയയിലെ കൃഷ്ണ ക്‌ളാൽ (43),  വധ ശ്രമ കേസിൽ പ്രതിയായ കുഞ്ചത്തൂർ മാടയിലെ സെനോഹർ (23), ആംസ് ആക്ട് കേസിൽ പ്രതിയായ പൈവളിഗെ ബായാർ പദവി ലെ അബുബകർ സിദ്ദീഖ്, (28) എന്നിവരാണ് പുലർകാല റെയിഡിൽ അറസ്റ്റിലായത്.

പ്രതികൾ എല്ലാവരും വീടുകളിൽ സുഖ സുഷുപ്തിയിൽ ഉറങ്ങികിടക്കുമ്പോഴാണ് പൊലീസ് എത്തി പിടികൂടിയത്.

റെയ്‌ഡിൽ മഞ്ചേശ്വരം സി ഐ കെ പി ഷൈൻ, കുമ്പള സി ഐ പ്രമോദ്, ആദൂർ സി ഐ വി കെ വിശ്വംഭരൻ, മേൽപ്പറമ്പ് എസ് ഐ പത്മനാഭൻ എന്നിവരാണ് പങ്കെടുത്തത്.

ഇത്തരം പുലർകാല മിന്നൽ റെയ്ഡ് തുടരാനാണ് പൊലീസിൻ്റെ തീരുമാനം. പകൽ സമയങ്ങളിലും മറ്റും പ്രതികളെ അന്വേഷിച്ചെത്തിയാൽ ആരും വീടുകളിൽ ഉണ്ടാകാറില്ല. പൊലീസിൻ്റെ നീക്കങ്ങൾ കൃത്യമായി ഇവരുടെ ചെവിയിൽ എത്തുകയും പ്രതികൾ കടന്നു കളയുകയുമാണ് ചെയ്യുന്നത്.

അർദ്ധരാത്രിയിൽ തേടി എത്തിയാലും ഇവരിൽ പലരും വീടുകളിൽ ഉണ്ടാകാറില്ല. പലരും പുലർച്ചെ വീടുകളിൽ എത്തുകയാണ് ചെയ്തു വരുന്നത്.

Keywords: Kerala, News, Kasaragod, Raid, Police, Accused, Arrest, Top-Headlines, Murder-attempt, Case, Four nabs caught in early morning police raid; Among those arrested were defendants in the attempted murder case and the Arms Act.
< !- START disable copy paste -->


Post a Comment