കാഞ്ഞങ്ങാട്: (www.kasargodvartha.com 26.01.2021 )നഗരസഭയിലെ 22 സർക്കാർ ഓഫീസുകൾ ഇനി ഹരിത ഓഫീസുകളാവും. മാലിന്യ നിർമാർജന രംഗത്ത് പുതിയൊരു കാൽവയ്പാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നഗരസഭയിലെ ഹരിത ഓഡിറ്റ് സന്ദർശനം നടത്തിയാണ് ഹരിത ഓഫീസുകൾ തിരഞ്ഞെടുത്തത്. എ, ബി, സി ഗ്രേഡുകളിലായി തരംതിരിച്ചാണ് പ്രഖ്യാപനം നടത്തിയത്.
വൃത്തിയുള്ള നാട് ലക്ഷ്യമാക്കി ഹരിത കേരള മിഷൻ നടത്തുന്ന വിവിധങ്ങളായ പരിപാടികളിലൊന്നാണിത്. നഗരസഭയിലാരംഭിച്ച ഹരിത കർമസേനയുടെ നേതൃത്വത്തിൽ ഖരമാലിന്യശേഖരണം നടത്തിയും സംഭരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പിച്ചില്ലുകൾ ചെരുപ്പ്, തുണി മാലിന്യങ്ങൾ, ഇലട്രോണിക് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്ത് ശുചിത്വ നഗരത്തിലേക്ക് നീങ്ങുന്ന കാഞ്ഞങ്ങാടിൻ്റെ പുതിയ പദ്ധതിയെ ജനങ്ങൾ ഏറ്റെടുക്കണമെന്ന് ചെയർപേഴ്സൻ കെ വി സുജാത പറഞ്ഞു.
ഹരിത ഓഫീസ് പ്രഖ്യാപനവും പാഴ് വസ്തുക്കൾ ശേഖരിച്ച ഹരിത കർമ്മ സേനയ്ക്കുള്ള പാരിതോഷികവും ചെയർപേഴ്സൺ നൽകി. ചടങ്ങിൽ നഗരസഭ ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൻ കെ വി സരസ്വതി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സി ജാനകിക്കുട്ടി, കെ വി മായാകുമാരി, കെ അനീശൻ കൗൺസിലർമാരായ വന്ദന, ഫൗസിയ ശരീഫ്, ടി വി സുജിത്ത് കുമാർ, കെ ലത എന്നിവർ സംസാരിച്ചു.
നഗരസഭ സെക്രടറി എം കെ ഗിരിഷ് സ്വാഗതവും ഹെൽത് സൂപർവൈസർ രാജഗോപാലൻ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kanhangad, Eco Friendly, Kanhangad-Municipality, Top-Headlines, Development project, Eco friendly offices at Kahnangad Municipality.
< !- START disable copy paste -->