Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു

COVID vaccination started at Kasargod#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 16.01.2021) ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിലും കോവിഡ്  വാക്‌സിനേഷൻ ആരംഭിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ,  നീലേശ്വരം താലൂക് ആശുപത്രി ശിശു രോഗ വിദഗ്ദൻ ഡോ. വി സുരേശനാണ് ആദ്യ ഡോസ് സ്വീകരിച്ചത് തുടർന്ന് ജില്ലാ മെഡികൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി രാംദാസ്, ഡെപ്യൂട്ടി ജില്ലാ മെഡികൽ ഓഫീസർ ഡോ. എ ടി മനോജ്, കാഞ്ഞങ്ങാട് താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് എ വി എന്നിവരും വാക്‌സിനേഷൻ സ്വീകരിച്ചു.
COVID vaccination started at Kasargod

വാസിനേഷൻ വേദന കുറവുള്ളതും, സുരക്ഷിതവുമാണെന്നും ജില്ലയിൽ വാക്‌സിനെടുത്തത്തിന് ശേഷം ഇതുവരെയായായി ഗുരുതരമായ പാർശ്വ ഫലങ്ങൾ ഒന്നും തന്നെ റിപോർട് ചെയ്തിട്ടില്ലെന്നും ജില്ലാ മെഡികൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

ജില്ലയിലെ മറ്റു വാക്‌സിനേഷൻ കേന്ദ്രങ്ങളിലും വാക്‌സിനേഷൻ നടന്നു. ജനറൽ ആശുപത്രിയിൽ ഡോ നാരായണ നായിക്, ഉക്കിനടുക്ക മെഡികൽ കോളേജിൽ ഡോ. ആദർശ്, നീലേശ്വരം താലൂക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. ജമാൽ അഹ് മദ്, പൂടംകല്ല് താലൂക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. സി സുകു, മംഗൽപാടി താലൂക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്‌ സൗമ്യ, ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ ഡോ. അഭിഷേക് ചന്ദ്രൻ, പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മെഡികൽ ഓഫീസർ ഡോ. രാജ് മോഹൻ, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശാ പ്രവർത്തക ദിജി എന്നിവർ ആദ്യ ഡോസുകൾ സ്വീകരിച്ചു. 

ജില്ലാശുപത്രിയിലെ വാക്‌സിനേഷൻ കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭാ ചെയർ പേഴ്സൺ സുജാത കെ വി, വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല എന്നിവരും കാസർകോട് ജനറൽ ആശുപത്രിയിൽ കാസർകോട് നഗരസഭാ ചെയർമാൻ അഡ്വകേറ്റ് വി എം മുനീറും വാക്‌സിൻ കേന്ദ്രം സന്ദർശിച്ചു.

Keywords: Kerala, News, Kasaragod, COVID-19, Corona, Top-Headlines, Vaccinations, Health, Health-Department, COVID vaccination started at Kasargod.

Post a Comment