കാസര്‍കോട്: (www.kasargodvartha.com 29.01.2021) കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ പൊലീസ് സേനാംഗങ്ങളും രംഗത്തിറങ്ങും. ഫെബ്രുവരി 10 വരെയാണ് ഈ ക്രമീകരണം.
എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സബ്ഡിവിഷന്‍ ഓഫീസര്‍മാര്‍ക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.
ക്രമസമാധാനവിഭാഗം എ ഡി ജി പി വിജയ് സാക്കറെയ്ക്ക് ആണ് സംസ്ഥാനത്തെ നിയന്ത്രണങ്ങളുടെ ചുമതല. ജനങ്ങള്‍ കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കുന്നതിനായിരിക്കും മുന്‍ഗണന. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പു വരുത്തും. ആവശ്യമുള്ള സ്ഥലങ്ങളില്‍ വിവേചനാധികാരം പ്രയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ആവശ്യമുള്ളപക്ഷം സ്‌പെഷ്യല്‍ യൂണിറ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് വിനിയോഗിക്കാവുന്നതാണ്. ബറ്റാലിയന്‍ ഉദ്യോഗസ്ഥരുടെ സേവനവും തേടാം.
സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഉള്ള സ്ഥലങ്ങളില്‍ പൊലീസ് അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഹൈവേപട്രോള്‍, കണ്‍ട്രോള്‍റൂം വാഹനങ്ങള്‍, മറ്റ് പൊലീസ് വാഹനങ്ങള്‍ എന്നിവയും രംഗത്തുണ്ടാവും. സംസ്ഥാന പൊലീസ് മേധാവിയുടെയും വിവിധ ജില്ലകളിലെയും പൊലീസ് കണ്‍ട്രോള്‍റൂമുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ക്ക് മാത്രമേ ഇക്കാലയളവില്‍ അവധി അനുവദിക്കൂ. നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം സുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Keywords: COVID-19, Police, Corona, Kasaragod, Kerala, News, Top-Headlines, Police force, Control, Covid control: Entire police force will be on the scene.