city-gold-ad-for-blogger

ജനകീയ അന്വേഷണ കമീഷന്‍ ഇല്ലാക്കഥ മെനഞ്ഞതായി പരാതി; നിയമനടപടിയുമായി പ്രമുഖ കരാറുകാരന്‍ കെ മൊയ്തീന്‍ കുട്ടി ഹാജി രംഗത്ത്

കാസര്‍കോട്: (www.kasargodvartha.com 26.01.2021) ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ജനകീയ അന്വേഷണ കമീഷന്‍ എന്ന പേരില്‍ നടത്തിയ ദുരാരോപണങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് പ്രമുഖ കരാറുകാരനും പൊതുപ്രവര്‍ത്തകനുമായ കെ മൊയ്തീന്‍ കുട്ടി ഹാജി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

ജനകീയ അന്വേഷണ കമീഷന്‍ ഇല്ലാക്കഥ മെനഞ്ഞതായി പരാതി; നിയമനടപടിയുമായി പ്രമുഖ കരാറുകാരന്‍ കെ മൊയ്തീന്‍ കുട്ടി ഹാജി രംഗത്ത്

2021 ജനുവരി 19ന് കോഴിക്കോട് പ്രസ്‌ക്ലബിലാണ് ജനകീയ അന്വേഷണ കമീഷന്‍ ഭാരവാഹികളായ അഡ്വ. പി എ പൗരന്‍, അഡ്വ. എല്‍സി ജോര്‍ജ്, അഡ്വ. ടി വി രാജേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ചെമ്പിരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഏതുതരം അന്വേഷണത്തെയും പിന്തുണക്കുകയാണ്. അതിലേക്ക് ദുഷ്ടലാക്കോടെ തന്റെ പേര് വലിച്ചിഴച്ചത് ദുരുദ്ദേശപരമാണെന്ന് മൊയ്തീന്‍ കുട്ടി ഹാജി പറഞ്ഞു.

ഖാസിയുടെ മൃതദേഹം കണ്ടെത്തിയ ചെമ്പിരിക്ക കടുക്കകല്ലില്‍ ഫോറന്‍സിക് വിദഗ്ദന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയോടൊപ്പം താന്‍ പോയി എന്നാണ് ആരോപണം. ഡോ. ഗോപാലകൃഷ്ണപിള്ളയെ തനിക്ക് നേരിട്ട് അറിയുകപോലുമില്ല.

ഖാസിയുടെ കൈവശം ഉണ്ടായിരുന്ന എയ്ഡഡ് സ്‌കൂള്‍ കൈക്കലാക്കിയെന്നും അതിലെ നിയമനം വഴി കോടികള്‍ സമ്പാദിച്ചുവെന്നുമാണ് മറ്റൊരു ആരോപണം.

മലബാര്‍ ഇസ്ലാമിക് സെന്റെറിന്റെ കീഴില്‍ എയ്ഡഡ് സ്‌കൂളുകള്‍ ഇല്ല എന്നു മാത്രമല്ല എം ഐ സിക്കു കീഴിലുള്ളത് സ്വാശ്രയ കോളജാണ് എന്നതാണ് വാസ്തവമെന്ന് ഹാജി പറഞ്ഞു.

വസ്തുതകള്‍ ഇതായിരിക്കെ വര്‍ഷങ്ങളായി പൊതുസമൂഹത്തില്‍ മാന്യമായി പ്രവര്‍ത്തിച്ചികൊണ്ടിരിക്കുന്ന വ്യക്തിയെന്ന നിലയില്‍, തന്നെ തോജോവധം നടത്തുകയാണ് അന്വേഷണ കമ്മീഷന്‍ ചെയ്തത്.

കാര്യങ്ങള്‍ മനിസിലാക്കാതെയും പഠിക്കാതെയും ദുഷ്ടലാക്കോടെ അന്വേഷണ റിപോര്‍ട് എന്ന പേരില്‍ അസംബന്ധങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത് ശരിയായ നടപടിയല്ല.

ഇതിനെതിരെ സിവില്‍ ആയും ക്രിമിനല്‍ ആയും നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അഡ്വ. സി കെ ശ്രീധരന്‍ മുഖേന ജനകീയാന്വേഷണ കമ്മീഷന്‍ ഭാരവാഹികള്‍ക്ക് നോടീസ് അയച്ചിരിക്കുകയാണെന്നും മൊയ്തീന്‍ കുട്ടി ഹാജി കുട്ടിചേര്‍ത്തു.


Keywords:  Complaint, Enquiry, Chembarika, Kasaragod, News, Kerala, Complaint that the People's Commission of Inquiry was fabricated.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia