കാസർകോട്: (www.kasargodvartha.com 18.01.2021) ഭെൽ ഇ എം എൽ കമ്പനിയുടെ സംരക്ഷണം ജില്ലയുടെ കൂടി ആവശ്വമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ.
കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കുവാൻ ജില്ലയിലെ ജനങ്ങളും, ജനപ്രതിനിധികളും ഒറ്റക്കെട്ടായി മുന്നോട്ട് വരുമെന്നും അനിശ്ചിതകാല സത്യാഗ്രഹത്തിൻ്റെ ഏഴാം ദിന പരിപാടികൾ ഉദ്ഘാടനം ചെയ്ത് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
എസ് ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് എം എ മക്കാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി ജില്ലാ സെക്രടറി വി പവിത്രൻ സ്വാഗതം പറഞ്ഞു.
സമരസമിതി നേതാക്കളായ ടി പി മുഹമ്മദ് അനീസ്, അനിൽ പണിക്കൻ, ബി എസ് അബ്ദുല്ല, ടി വി ബേബി നേതൃത്വം നൽകി.
Keywords: Kerala, News, Kasaragod, Bhel EML, Baby Balakrishnan, District-Panchayath, President, Protest, BHEL protection is need of Kasaragod: Baby Balakrishnan.
< !- START disable copy paste -->