city-gold-ad-for-blogger

സര്‍കാര്‍ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം; അഭിമുഖം 19 മുതല്‍

കണ്ണൂര്‍: (www.kasargodvartha.com 19.01.2021) കണ്ണൂര്‍ സര്‍കാര്‍ ആയുര്‍വേദ കോളജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. നഴ്സ് അലോപ്പതി (വനിതകള്‍ മാത്രം) തസ്തികയില്‍ നാല് ഒഴിവുണ്ട്. ബി എസ് സി നഴ്സിംഗ്, ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി (മൂന്ന് വര്‍ഷ കോഴ്സ്) നഴ്സസ് ആന്‍ഡ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യത വേണം. ഇന്റര്‍വ്യൂ 19ന് രാവിലെ 11.30 മണിക്ക് നടക്കും. നഴ്സ് ഗ്രേഡ്-2 ആയുര്‍വേദ (വനിതകള്‍ മാത്രം) മൂന്നൊഴിവുണ്ട്.

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസത്തിനു കീഴിലെ ആയുര്‍വേദ നഴ്സിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം. ഇന്റര്‍വ്യൂ 20ന് രാവിലെ 11.30 മണി മുതല്‍ നടക്കും. ലാബ് ടെക്നീഷ്യന്‍ ഗ്രേഡ്-2 തസ്തികയില്‍ രണ്ടൊഴിവുകള്‍. മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഡിപ്ലോമ, പി എച്ച് എല്‍/തത്തുല്യമാണ് യോഗ്യത. ഇന്റര്‍വ്യൂ 21ന് രാവിലെ 11.30 മണിക്ക് നടക്കും. ഫാര്‍മസിസ്റ്റ് ഗ്രേഡ്-2(അലോപ്പതി) തസ്തികയ്ക്ക് ഫാര്‍മസി ഡിപ്ലോമ/തത്തുല്യം.

സര്‍കാര്‍ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം; അഭിമുഖം 19 മുതല്‍

കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഇന്റര്‍വ്യൂ 22ന് രാവിലെ 11.30 മണിക്ക് നടക്കും. അപേക്ഷകര്‍ ബയോഡാറ്റയും ജനനത്തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയും സഹിതം കൃത്യസമയത്ത് പരിയാരം ഗവ. കോളേജ് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഇന്റര്‍വ്യൂ തിയതി അവധിയായാല്‍ തൊട്ടടുത്ത ദിവസം ഇന്റര്‍വ്യൂ നടക്കും.

Keywords: Kannur, news, Kerala, Top-Headlines, hospital, Job, Interview, Appointment to various posts in Government Hospitals; Interview from 19

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia