കാസർകോട്: (www.kasargodvartha.com 24.01.2021) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഈ മാസം 31 ന് പ്രയാണം തുടങ്ങും. ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ 31ന് വൈകീട്ട് മൂന്ന് മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസനും യാത്രാ കോ-ഓഡിനേറ്റർ വി ഡി സതീഷൻ എംഎൽഎയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സമ്പൽ സമൃദ്ധവും, ഐശ്വര്യ പൂർണവുമായ കേരളമാണ് യാത്രയുടെ ലക്ഷ്യം. സംശുദ്ധവും സദ്ഭരണവും എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് യാത്ര. എൽ ഡി എഫിൻ്റെ ദുർഭരണത്തിൽ നിന്നും അഴിമതിയിൽ നിന്നും കേരളത്തെ രക്ഷിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം.
സമ്പൽ സമൃദ്ധവും, ഐശ്വര്യ പൂർണവുമായ കേരളമാണ് യാത്രയുടെ ലക്ഷ്യം. സംശുദ്ധവും സദ്ഭരണവും എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് യാത്ര. എൽ ഡി എഫിൻ്റെ ദുർഭരണത്തിൽ നിന്നും അഴിമതിയിൽ നിന്നും കേരളത്തെ രക്ഷിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം.
ബി ജെ പി - സി പി എം കൂട്ടുകെട്ടിനെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കും. ഇരു പാർടികളുടെയും വർഗീയ അജണ്ടകളെ പരാജയപ്പെടുത്തും. മതേതര മൂല്യങ്ങൾ മുറുകെ പിടിക്കുന്ന കേരളീയ സമൂഹത്തിൽ ബിജെപിയുടെയും സി പി എമിൻ്റെയും വർഗീയവൽക്കരണ നീക്കങ്ങളെ എന്ത് വില കൊടുത്തും യു ഡി എഫ് നേരിടുമെന്നും നേതാക്കൾ പറഞ്ഞു.
ഐശ്വര്യ കേരള യാത്രയിൽ ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി എം പി, ഡോ. എം കെ മുനീർ എം എൽ എ, എം എം ഹസൻ, പി ജെ ജോസഫ്, മോൻസ് ജോസഫ്, എൻ കെ പ്രേമചന്ദ്രൻ എം പി, അനൂപ് ജേകബ്, വി ഡി സതീശൻ, ജി ദേവരാജൻ, സി പി ജോൺ, ജോൺ ജോൺ, ശാഫി പറമ്പിൽ എം എൽ എ, ലതിക സുഭാഷ് എന്നിവർ അംഗങ്ങളായിരിക്കും.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തി ഫെബ്രുവരി 22 ന് റാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും. വിവിധ കേന്ദ്രങ്ങളിൽ ദേശീയ നേതാക്കൾ ജാഥയിൽ ചേരും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ജാഥയുടെ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിക്കും.
ഐശ്വര്യ കേരള യാത്ര ലക്ഷ്യമിടുന്നത് ദാരിദ്ര്യത്തിനും, തൊഴിലില്ലായ്മക്കും ശാശ്വത പരിഹാരമുണ്ടാക്കാൻ: എം എം ഹസൻ
കാസർകോട്: ദാരിദ്ര്യത്തിനും, തൊഴിലില്ലായ്മക്കും ശാശ്വത പരിഹാരമുണ്ടാക്കാനുള്ള കർമപദ്ധതി ആസൂത്രണം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര ലക്ഷ്യമിടുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു.
കാസർകോട് ബ്ലോക് പഞ്ചായത്തിലെ ചെർക്കളം അബ്ദുല്ല സ്മാരക ഹാളിൽ യുഡിഎഫ് കാസർകോട് ജില്ലാ നേതൃസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ സി ടി അഹ് മദലി അധ്യക്ഷത വഹിച്ചു.
ഐശ്വര്യ കേരള ജാഥ കോ - ഓഡിനേറ്റർ വി ഡി സതീഷൻ എംഎൽഎ. രാജ് മോഹൻ ഉണ്ണിത്താൻ എം പി, ഡി സി സി പ്രസിഡൻ്റ് ഹകീം കുന്നിൽ. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ടി ഇ അബ്ദുല്ല, എൻ എ നെല്ലിക്കുന്ന് എം എൽ എ കല്ലട്ര മാഹിൻ ഹാജി, യു ഡി എഫ് ജില്ലാ കൺവീനർ, എ ഗോവിന്ദൻ നായർ, കെ പി സി സി സെക്രടറിമാരായ കെ നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, അഡ്വ. ബി സുബ്ബയ്യ റൈ, ആർ എസ് പി ജില്ലാ സെക്രടറി ഹരീഷ് ബി നമ്പ്യാർ, ജെറ്റോ ജോസഫ്, വി കമ്മാരൻ, കരുണാകരൻ, ജോസഫ് കെ പി കുഞ്ഞിക്കണ്ണൻ, മുനീർ മുനമ്പം, അഡ്വ. എ ഗോവിന്ദൻ നായർ, പി കെ ഫൈസൽ, മൂസ ബി ചെർക്കള, സംസാരിച്ചു.
Keywords: Kasaragod, News, Kerala, Rahul Gandhi, Ramesh-Chennithala, Oommen Chandy, UDF, Kumbala, MLA, LDF, BJP, Political party, Aishwarya Kerala Yatra will start from Kumbala on January 31; Oommen Chandy will inaugurate; Rahul and Priyanka will arrive