Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് ആറുവയസുകാരിക്ക് നേരെ മദ്യലഹരിയിൽ രക്ഷിതാക്കളുടെ ക്രൂരത; വീടിനുള്ളിൽ കെട്ടിയിട്ട് കാന്താരി അരച്ച് മുഖത്ത് തേച്ചു; കുട്ടിയെ പൊലീസ് എത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

A six-year-old girl was assaulted in Kasaragod: Shifted the child to a safe house#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 21.01.2021) കാസർകോട്ട് ആറുവയസുകാരിക്ക് നേരെ മദ്യലഹരിയിൽ രക്ഷിതാക്കളുടെ ക്രൂരത. വീടിനുള്ളിൽ കെട്ടിയിട്ട് മുഖത്ത് കാന്താരി തേച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

വെള്ളരിക്കുണ്ട് വെസ്റ്റ് എളേരി പറമ്പയിലാണ് ആറു വയസുകാരിയെ മദ്യലഹരിയിൽ മാതാപിതാക്കൾ കാന്താരി അരച്ച് മുഖത്തു തേച്ചത്. പ്രാണരക്ഷാർത്ഥം അടുത്തുള്ള വീട്ടിൽ ഓടിയെത്തിയ പെൺകുട്ടിയെ പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

പറമ്പ അംഗനവാടിക്ക് സമീപം താസിക്കുന്ന തമ്പി - ഉഷ ദമ്പതികളാണ് കൊച്ചു പെൺകുട്ടിയോട് ക്രൂരമായി പെരുമാറിയത്. ബുധനാഴ്ചയായിരുന്നു സംഭവം. തമ്പിയും ഭാര്യ ഉഷയും സ്ഥിരം മദ്യ പാനികളാണെന്ന് പരിസര വാസികൾ പറയുന്നു. 

രണ്ടു പെൺമക്കളുള്ള ഇവരുടെ മൂത്ത കുട്ടിയെ മാതാപിതാക്കളുടെ പീഡനത്തെ തുടർന്ന് നേരത്തെ തന്നെ പടന്നക്കാട്ടെ നിർഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

A six-year-old girl was assaulted in Kasaragod: Shifted the child to a safe house

രക്ഷിതാക്കളുടെ ക്രൂരതയ്ക്ക് ഇരയായ ആറു വയസുകാരിയെയും ഇവിടേക്കാണ്‌ മാറ്റിയിരിക്കുന്നത്. പെൺകുട്ടി നിയമ സഹായ വളണ്ടിയർമാരുടെ സഹായത്തോടെ ചിറ്റാരിക്കാൽ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

കുട്ടിയുടെ മൊഴി പ്രകാരം തമ്പിയുടെയും ഉഷയുടെയും പേരിൽ കേസ് എടുക്കുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

മദ്യലഹരിയിൽ തമ്പിയും ഉഷയും ചേർന്ന് പെൺകുട്ടിയെ കെട്ടിയിട്ട് തല്ലുകയും മുഖത്തു കാന്താരി അരച്ച് തേക്കുകയുമായിരുന്നു. വീട്ടിൽ നിന്നും ഓടി അടുത്ത വീട്ടിലെത്തി നടന്ന കാര്യങ്ങൾ കരഞ്ഞു കൊണ്ട് വിവരിച്ച കുട്ടിയുടെ സങ്കടം കണ്ട് വീട്ടുകാർ ഉടൻ അംഗനവാടി ടീച്ചറെ വിവരം അറിയിച്ചു. ഇവർ വാർഡ് മെമ്പറെയും പിന്നീട് ജില്ലാ നിയമ സഹായ അതോറിറ്റി വളണ്ടീയറെയും വിവരം അറിയിച്ചു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പൊലീസും സ്ഥലത്തെത്തി കുട്ടിയെ കണ്ട് കാര്യങ്ങൾ തിരക്കി. കുട്ടിയുടെ മൊഴി പ്രകാരം കുട്ടി രക്ഷിതാക്കൾകൊപ്പം സുരക്ഷിതമല്ലെന്ന് കണ്ടത്തലിലാണ് പൊലീസ് കുട്ടിയെ സഹോദരി കഴിയുന്ന പടന്നക്കാട്ടെ സർകാർ സെന്ററിലേക്ക് മാറ്റിയിരിക്കുന്നത്.

Keywords: Kerala, News, Kasaragod, Child, Assault, Baby, Parents, Police, Case, Liquor-drinking, Top-Headlines, Vellarikundu, A six-year-old girl was assaulted in Kasaragod: Shifted the child to a safe house.
< !- START disable copy paste -->


Post a Comment