city-gold-ad-for-blogger

മാരകമായ മയക്കുമരുന്നുമായി കാസർകോട് സ്വദേശി ഉൾപ്പെട്ട സംഘം പിടിയിൽ; പിടിയിലായവരിൽ യുവതിയും

കൊച്ചി: (www.kasargodvartha.com 31.01.2021) മാരകമായ മയക്കുമരുന്നുമായി കാസർകോട് സ്വദേശി ഉൾപ്പെട്ട സംഘം കൊച്ചിയിൽ പിടിയിൽ. പിടിയിലായവരിൽ യുവതിയും ഉൾപ്പെടും. എം ഡി എം എ ഉൾ​പ്പെടെയുള്ള ന്യൂജെൻ ലഹരി ഉൽപന്നങ്ങളുമായാണ് കൊച്ചി നഗരത്തിൽ മൂന്നുപേർ അറസ്​റ്റിലായത്.

സൗത്ത് നെറ്റേപ്പാടം റോഡിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് യുവതി ഉൾ​പ്പടെ പിടിയിലായത്. കാസർകോട്ടെ സമീർ (35), കോതമംഗലം സ്വദേശി അജ്മൽ റസാഖ് (32), ഞാറയ്ക്കൽ സ്വദേശിനി ആര്യ (23) എന്നിവരാണ് കുടുങ്ങിയത്.
                                                                                       
മാരകമായ മയക്കുമരുന്നുമായി കാസർകോട് സ്വദേശി ഉൾപ്പെട്ട സംഘം പിടിയിൽ; പിടിയിലായവരിൽ യുവതിയും

46 ഗ്രാം എം ഡി എം എയും 1.280 കിലോ ഹാഷിഷ് ഓയിലും 340 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കൊച്ചി സിറ്റി പൊലീസ് കമീഷണറേറ്റ് നടപ്പാക്കിയ യോദ്ധാ എന്ന രഹസ്യ വാട്​സ്​ആപ് നമ്പറിൽ കമീഷണർ നാഗരാജുവിന് ലഭിച്ച വിവരത്തി​ൻറെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡാൻസാഫും എറണാകുളം സെൻട്രൽ പൊന്നാണ് പരിശോധന നടത്തിയത്. ശനിയാഴ്ച വൈകീട്ട് എഴുമണിയോടെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്.

Keywords:  Kerala, News, Kasaragod, Kochi, Youth, Woman, Police, Arrest, Top-Headlines, Kasargod gang nabbed with deadly drugs The young woman was among those arrested.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia