ബൈകും ഓടോ റിക്ഷയും കൂട്ടിയിടിച്ച് മരിച്ച ബൈക് യാത്രക്കാരനെ തിരിച്ചറിഞ്ഞു

ഉപ്പള: (www.kasargodvartha.com 26.11.2020) ബൈകും ഓടോ റിക്ഷയും കൂട്ടിയിടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. ചെര്‍ക്കള പൊവ്വല്‍ മാസ്തിക്കുണ്ടിലെ അബ്ബാസിന്റെ മകന്‍ മച്ചു എന്ന മസ്ഊദ് (25) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നത് ഉണ്ണി സുന്ദര്‍ (24) എന്ന യുവാവാണെന്നാണ് വിവരം. യുവാവ് മംഗളൂരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. വ്യാഴാഴ്ച സന്ധ്യയ്ക്ക് 6.45 മണിയോടെ ദേശീയ പാതയില്‍ ഉപ്പള ഹനഫി ബസാറിലാണ് അപകടം നടന്നത്.

അപകടസ്ഥലത്ത് നിന്നും കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡും ബൈക് നമ്പറുമാണ് യുവാവിനെ തിരിച്ചറിയാന്‍ സഹായിച്ചത്. മരിച്ച മസ്ഊദിന്റെ മൃതദേഹം ബന്ധുക്കളെത്തി മംഗല്‍പാടി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

Dead in bike Accident passenger identified

കാസര്‍കോട്ട് നിന്നും ഒരു സാധനം എടുക്കാനുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് ഇവര്‍ ഉപ്പളയില്‍ എത്തിയത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. അപകടത്തിന് ഇടയാക്കിയ ഓടോ റിക്ഷയില്‍ ഡ്രൈവര്‍ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.Keywords: Uppala, News, Kerala, Kasaragod, Death, Identity Card, Bike-Accident, Youth, Dead in bike Accident passenger identified
 < !- START disable copy paste -->

Post a Comment

Previous Post Next Post