Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സി ബി ഐ; മംഗളൂറുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കെ പി സി സി പ്രസിഡണ്ട് ഡി കെ ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ് നടത്തിയതില്‍ മംഗളൂറുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു Youth Congress protests in Mangalore by CBI at DK Sivakumar's house #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗളൂറു: (www.kasargodvartha.com 05.10.2020) കെ പി സി സി പ്രസിഡണ്ട് ഡി കെ ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ് നടത്തിയതില്‍ മംഗളൂറുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ജില്ല കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് കൂടിനിന്ന് കേന്ദ്ര, കര്‍ണ്ണാടക സര്‍കാറുകള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു.


കോവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടംകൂടിയതിന് കേസെടുത്താണിത്. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് മിഥുന്‍ റൈ, മംഗളൂറു കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ സി വിനയരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Mangalore, news, Karnataka, youth-congress, Protest, Police, Youth Congress protests in Mangalore by CBI at DK Sivakumar's house

Post a Comment