കാസർകോട്: (www.kasargodvartha.com 02.10.2020) ഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോയിപ്പാടി കുറ്റിക്കാറിലെ മുസ്തഫ (27) യെ പോലീസ് അറസ്റ്റു ചെയ്തു. കെ എൽ 14 എൻ 1296 ഓട്ടോയിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. വ്യാഴാഴ്ച കാസർകോട് എക്‌സൈസ് സി ഐ ജോയി ജോസഫും സംഘവും കൊളത്തൂരിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

പൊതിയിൽ സൂക്ഷിച്ച നിലയിൽ 900 ഗ്രാം കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. പ്രതിയെ ചോദ്യം ചെയ്തു വരുന്നു.
Keywords: Kerala, News, Kasaragod, Excise, Ganja seized, Ganja, Auto, Youth, Arrest, Custody, Youth arrested for smuggling cannabis in auto.
< !- START disable copy paste -->