കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2020) എം ഡി എം എ മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഹൊസ്ദുര്‍ഗ് സദ്ദാം മുക്കില്‍ വെച്ചാണ് കടപ്പുറത്തെ സി മിയാദി (26) നെ 0.4 ഗ്രാം എം ഡി എം എയുമായി പിടികൂടിയത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ സതീശന്‍ നാലുപുരക്കല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സിജു, മഹേഷ് പി, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.
< !- START disable copy paste -->