Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗാന്ധി ജയന്തി ദിന ഓണ്‍ലൈന്‍ മത്സരങ്ങളിലെ വിജയികള്‍

Winners of IPRD Gandhi Jayanti Day Online Competitions #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 08.10.2020) രാഷ്ട്രപിതാവ് മഹാത്മജിയുടെ ജീവിതം ഇളം തലമുറയിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ ഓണ്‍ലൈന്‍ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. 

ഗാന്ധി വേഷ മത്സരത്തില്‍ ഫിയോണ്‍ റോഡ്രിഗ്സ് പൈക്ക ഒന്നാം സ്ഥാനവും അജില്‍ ദേവ് തൃക്കരിപ്പൂര്‍ രണ്ടാംസ്ഥാനവും  നേടി.



 പ്രസംഗ മത്സരത്തില്‍ ഷാരോണ്‍ ജോസഫ് (പ്ലസ് ടു വിദ്യാര്‍ഥിനി, വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്കൂള്‍) ഒന്നാം സ്ഥാനവും ആര്യ നാരായണന്‍ എം കെ കുണ്ടംകുഴി (നവോദയ വിദ്യാലയം, കാസര്‍കോട്) രണ്ടാം സ്ഥാനവും നേടി.

കവിതാലാപന മത്സരത്തില്‍ ഭഗത് ജീവന്‍ ( എട്ടാംതരം വിദ്യാര്‍ഥി, നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍) ഒന്നാം സ്ഥാനവും ശിവരഞ്ജിനി പി വി ( എട്ടാം തരം വിദ്യാര്‍ഥി, ബളാംതോട് ജി എച്ച് എസ് എസ്) രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.

Gandhi Jayanti Day Competitions



Keywords: Kasaragod, District, Kerala, News, Gandhi Jayanthi, Competition, winners,  Winners of IPRD Gandhi Jayanti Day Online Competitions

Post a Comment