city-gold-ad-for-blogger

കാർവാറിൽ നാവികൻ മരിച്ചത് ആംബുലൻസ് കിട്ടാതെയെന്ന്

മംഗളൂറു: (www.kasargodvartha.com 04.10.2020) മത്സ്യത്തൊഴിലാളികൾ ജീവനോടെ കരക്കെത്തിച്ച നാവിക ഉദ്യോഗസ്ഥൻ മരിക്കാനിടയായത് ആംബുലൻസ് കിട്ടാതെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാലെന്ന് റിപ്പോർട്ട്. ആന്ധ്ര സ്വദേശിയും ഇന്ത്യൻ നാവിക ക്യാപ്റ്റനുമായ മധുസൂദനൻ റെഡ്ഢിയാണ് (54) വെള്ളിയാഴ്ച വൈകുന്നേരം അപകടത്തിൽപെട്ടത്.
കാർവാറിൽ നാവികൻ മരിച്ചത് ആംബുലൻസ് കിട്ടാതെയെന്ന്


പ്രസിദ്ധമായ സാഹസിക കായിക വിനോദ കേന്ദ്രമായ കാർവാർ രബീന്ദ്രനാഥ് ടാഗോർ ബീച്ചിൽ ഗ്ലൈഡർ പറത്തുന്നതിനിടെയായിരുന്നു അപകടം. തിരകൾക്ക് മുകളിലൂടെ കുതിച്ച് സമുദ്ര നിരപ്പിൽ നിന്ന് 100 മീറ്റർ ഉയരത്തിൽ പൊങ്ങിയ ഗ്ലൈഡർ കടലിൽ പതിക്കുകയായിരുന്നു. ഈ രംഗം മിന്നായം പോലെ കണ്ട മത്സ്യത്തൊഴിലാളികൾ തെറിച്ചുവീണ ഒരാളെ ഉടൻ രക്ഷിച്ചു. അപകടത്തിൽപെട്ട പാരമോട്ടോർ ഉടമയും പൈലറ്റുമായ ഡോ. വിദ്യാധര വൈദ്യയായിരുന്നു(60) അത്.

റെഡ്ഢി കൂടിയുണ്ടെന്നറിഞ്ഞ കടൽസുരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് അദ്ദേഹത്തേയും ജീവനോടെ കരയിലെത്തിച്ചു. അപ്പോൾ സമയം വൈകുന്നേരം 5.30. തണുത്തുവിറക്കുന്ന അവസ്ഥയിൽ റെഡ്ഢി കിടക്കുമ്പോൾ കാർവാർ പൊലീസ് ആംബുലൻസിന് വിളിച്ച് കാത്തിരിക്കുകയായിരുന്നു. കോവിഡ് പ്രൊട്ടകോൾ പ്രകാരം ആ അവസ്ഥയിലുള്ള ഒരാളെ ആംബുലൻസിലല്ലാതെ ആശുപത്രിയിൽ കൊണ്ടുപോവാൻ കഴിയുമായിരുന്നില്ല.

ചികിത്സ ലഭിക്കാൻ വൈകുന്ന ഓരോ സെക്കൻഡും നിർണ്ണായകമായ അവസ്ഥയിലായിരുന്ന റെഡ്ഢി. 20 മിനിറ്റുകൾ കാത്തിരുന്നിട്ടും ആംബുലൻസ് എത്താതായതോടെ പൊലീസ് ജീപ്പിൽ എടുത്തു കിടത്തി ബീച്ചിൽ നിന്ന് അര കിലോമീറ്റർ അരികെയുള്ള കാർവാർ ജില്ല ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. എന്നാൽ വഴിമധ്യേ റെഡ്ഢിയുടെ ശ്വാസം നിലച്ചു.

കടലിൽ മുങ്ങിയ ശേഷമുള്ള ശരീര താപവും അന്തരീക്ഷ താപവും തമ്മിലെ വലിയ അന്തരം കാരണം തണുപ്പ് താങ്ങാനാവാതെയാണ് അന്ത്യം സംഭവിച്ചതെന്ന് മരണം സ്ഥിരീകരിച്ച ജില്ല ആശുപത്രി ഡോക്ടർമാർ പറഞ്ഞു.

മൂന്ന് വർഷം മുമ്പ് തുടങ്ങിയ കാർവാർ ബീച്ചിലെ സാഹസിക കായിക വിനോദം കോവിഡ് ലോക്ക്ഡൗൺ കാരണം ആറ് മാസമായി മുടങ്ങിക്കിടക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് പുനരാരംഭിച്ചത്. കാർവാറിൽ നാവിക വിഭാഗത്തിൽ സ്ഥലംമാറ്റം ലഭിച്ചെത്തിയ റെഡ്ഢിയും കുടുംബവും സാഹസിക വിനോദത്തിൽ ഏർപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളുടെ ഊഴം കഴിഞ്ഞ് ഒടുവിലാണ് റെഡ്ഡി പാരമോട്ടോറിംഗിന് കയറിയത്. 

ആംബുലൻസ് എത്തിക്കുന്നതിലുൾപ്പെടെയുണ്ടായ അലംഭാവം ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തു.

Keywords:  Mangalore, news, Karnataka, Ambulance, Death, Top-Headlines, fishermen, hospital,  The sailor died in Karwar without getting an ambulance

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia