Join Whatsapp Group. Join now!
Aster MIMS 10/10/2023

റോട്ടറി നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് കൊറഗ കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തിലെ എ ബാലകൃഷ്ണയ്ക്ക്

അധ്യാപന മേഖലയിലും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലുമുള്ള സേവന മികവാണ് ബാലകൃഷ്ണയെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ സി എച്ച് ജനാര്‍ദ്ദന നായക്ക് പറഞ്ഞു Rotary Nation Builder Award goes to A Balakrishna of Koraga Colony #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 04.10.2020) റോട്ടറി ഇന്റര്‍ നാഷണല്‍ അധ്യാപകര്‍ക്കായി നല്‍കുന്ന ഈ വര്‍ഷത്തെ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് എ ബാലകൃഷ്ണയ്ക്ക്. ബദിയടുക്ക പെര്‍ഡാല ഏകാധ്യാപക വിദ്യാലയത്തിലെഅധ്യാപകനാണ് ബാലകൃഷ്ണ.

അധ്യാപന മേഖലയിലും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലുമുള്ള സേവന മികവാണ് ബാലകൃഷ്ണയെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ സി എച്ച് ജനാര്‍ദ്ദന നായക്ക് പറഞ്ഞു.


കഴിഞ്ഞ 20 വര്‍ഷമായിപെര്‍ഡാല കൊറഗ കോളനിയിലെ എം ജി എല്‍ സിയില്‍ ഏകാധ്യാപകനായി പ്രവര്‍ത്തിക്കുന്ന ബാലകൃഷ്ണ കോളനിയിലെ 44 കുടുംബങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും അവരെ സാക്ഷരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമാണ്.



കഴിഞ്ഞ വര്‍ഷം ഭാരത സര്‍ക്കാറിന്റെ കീഴിലുള്ള ചൈല്‍ഡ് ലൈന്‍ സെന്റര്‍ അധ്യാപക അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. പെര്‍ള ഏരിയയിലെ ഉദയവാണി കന്നഡ പത്രത്തിന്റെ പ്രാദേശിക ലേഖകനും കൂടിയാണ് ബാലകൃഷ്ണന്‍. പളളത്തടുക്ക സ്വദേശിയാണ്.



എം രോഹിണിയാണ് ഭാര്യ. എ സമന്വിത് (പളളത്തടുക്ക എ യു പി സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥി), എ പ്രണമ്യ (അംഗണ്‍ വാടി വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്.



റോട്ടേറിയന്‍ ഡോ. സി എച്ച് ജനാര്‍ദ്ദന നയക്ക്,ബദിയടുക്ക ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാമപ്രസാദ് മാന്യ, സെക്രട്ടറി റൊട്ടേറിയന്‍ അശോകന്‍ കുണിയേരി, റൊട്ടേറിയന്‍ ഡോ. ബി നാരായണ നായക്, എന്നിവര്‍ സംസാരിച്ചു.


Keywords: Kasaragod, Kerala, News, Award, Teacher, Government, Rotary Nation Builder Award goes to A Balakrishna of Koraga Colony

Post a Comment