ന്യൂഡെല്‍ഹി: (www.kvartha.com 01.10.09.2020) രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. അതേസമയം രാജ്യത്തെ കോവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ബുധനാഴ്ച മാത്രം ആയിരത്തിലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 98, 000 കടന്നു.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 18,317 കേസുകളും 481 മരണവും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന വര്‍ധന സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 85,000ത്തിലധികമാണ്. ബുധനാഴ്ച പ്രതിദിന രോഗികളുടെ എണ്ണം കണാക്കുമ്പോള്‍ സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്.
Keywords: New Delhi, news, National, Top-Headlines, COVID-19, Trending, health, Over 63 Lakh Covid Cases In India; Total covid deaths nearing to one lakh