Join Whatsapp Group. Join now!
Aster MIMS 10/10/2023

സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ആള്‍ക്കഹോള്‍ കഴിച്ച് മരിച്ചത് കാസര്‍കോട് സ്വദേശി; രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു

സാനിട്ടൈസര്‍ നിര്‍മ്മാണത്തിനുള്ള ആള്‍ക്കഹോള്‍ കഴിച്ച് മരിച്ചത് കാസര്‍കോട് സ്വദേശി native of Kasargod died after consuming alcohol for making sanitizer #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൂന്നാര്‍: (www.kasargodvartha.com 05.10.2020) സാനിട്ടൈസര്‍ നിര്‍മ്മാണത്തിനുള്ള ആള്‍ക്കഹോള്‍ കഴിച്ച് മരിച്ചത് കാസര്‍കോട് സ്വദേശി. കൂടെ ആള്‍ക്കഹോള്‍ കഴിച്ച രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.

സാനിറ്റൈസര്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ കടപ്പുറം പുതിയപറമ്പത്ത് പി പി ഹരീഷ് (ജോബി-33) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അവിവാഹിതനാണ്.
News, Kerala, Kasaragod, Liquor, Death, Driver, hospital, Top-Headlines, native of Kasargod died after consuming alcohol for making sanitizer



ചിത്തിരപുരത്തെ ഹോം സ്റ്റേ ഉടമ കൊട്ടാരത്തില്‍ തങ്കപ്പന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചു വരുകയായിരുന്ന ഹരീഷ് ഇക്കഴിഞ്ഞ സെപ്തംബര്‍ 27 നാണ് വ്യാജ മദ്യം കഴിച്ചത്. ട്രാവല്‍ ഏജന്റ് ആയ തൃശൂര്‍ മാള കുഴിക്കാട്ട്ശേരി സ്വദേശി മനോജ് മോഹനന്‍ തയ്യാറാക്കി കൊണ്ടുവന്ന സാനിറ്റൈസറിനുള്ള ആള്‍ക്കഹോള്‍ മനോജിനൊപ്പം തങ്കപ്പനും ഹരീഷും കഴിക്കുകയായിരുന്നു. അവശരായ മൂവരെയും പിറ്റേന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തങ്കപ്പന്റെയും ഹരീഷിന്റെയും ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

തങ്കപ്പന്‍ ഗുരതരവസ്ഥ തരണം ചെയ്തു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മനോജിന്റെ കാഴ്ചശക്തി 90 ശതമാനം നഷ്ടമായി. സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ മീഥൈല്‍ ആല്‍ക്കഹോള്‍ ചേര്‍ത്താണ് ഇവര്‍ മദ്യം നിര്‍മ്മിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മനോജിന്റെ വീട്ടില്‍ നിന്ന് ഒമ്പത് ലിറ്റര്‍ മീഥൈല്‍ ആല്‍ക്കഹോള്‍ എക്സൈസ് സംഘം കണ്ടെടുത്തിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Liquor, Death, Driver, hospital, Top-Headlines, native of Kasargod died after consuming alcohol for making sanitizer

Post a Comment