കാസര്‍കോട്: (www.kasargodvartha.com 05.10.2020) മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയിലെ 22 ഡോക്ടര്‍മാരെ വര്‍ക്കിംഗ് അറേഞ്ച്‌മെന്റടിസ്ഥാനത്തില്‍ വിവിധ മെഡിക്കല്‍ കോളേജുകളിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ആവശ്യപ്പെട്ടു.

കാസര്‍കോട് ജില്ലയിലെ ജനങ്ങളെ കോവിഡ്-19 ക്രൂരമായി വേട്ടയാടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് ആശുപത്രിയാണ് വലിയ ആശ്വാസം.
കോവിഡ് ആശുപത്രിക്കാവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു പക്ഷെ അനുവദിച്ച തസ്തികകളില്‍ 50 ശതമാനം മാത്രമെ നിയമനം പാടുള്ളൂ എന്ന നിര്‍ദ്ദേശം ഉള്ളതായറിയുന്നു. എന്നിട്ടും 40 ശതമാനം നിയമനം നടന്നതായാണ് മനസ്സിലാക്കുന്നത്. നിയമിച്ച ഡോക്ടര്‍മാരില്‍ തന്നെ 22 പേരെ വര്‍ക്കിംഗ് അറേഞ്ച്‌മെന്റടിസ്ഥാനത്തില്‍ വിവിധ മെഡിക്കല്‍ കോളേജുകളിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ് ( ORDER NO: B9/ 480/2020/DME Dated - 02.09.2020 ) ചികിത്സാ രംഗത്ത് അപര്യാപ്തത മൂലം ഏറെ ക്ലേശിക്കുന്ന ഒരു ജില്ലയോടുള്ള വലിയ ക്രൂരതയാണിത്.
ആരോഗ്യ വകുപ്പില്‍ മതിയായ ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തത് കാരണം ഏറെ പ്രയാസപ്പെടുന്ന ജില്ലയില്‍ കോവിഡ് സമൂഹ വ്യാപനം ഒരോ ദിവസവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ഈ നടപടി കാസര്‍കോട് ജില്ലയിലെ ജനങ്ങളെ ഒന്നടങ്കം സങ്കടത്തിലും നിരാശയിലുമായിരിക്കുകയാണ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ട് ജോയിന്റ് ഡയറക്ടര്‍ (എം) മെഡിക്കല്‍ എജ്യൂക്കേഷന്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എം എല്‍ എ അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod, news, Kerala, N.A.Nellikunnu, COVID-19, hospital, Doctor, Medical College, NA Nellikunnu demanded that the appointment of doctors working arrangement should cancel