Join Whatsapp Group. Join now!
Aster MIMS 10/10/2023

കുട്ടികൾക്ക് ഉറക്ക ഗുളിക നൽകി യുവതി തൂങ്ങി മരിച്ചു; പത്തുമാസം പ്രായമുള്ള കുട്ടി ആശുപത്രിയിൽ മരിച്ചു

Mother feeds sleeping tablets to kids, commits suicide by hanging, child dies at hospital #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
മംഗളുരു: (www.kasargodvartha.com 11.10.2020)  കുട്ടികൾക്ക് ഉറക്ക ഗുളിക നൽകി യുവതി തൂങ്ങി മരിച്ചു. ശനിയാഴ്ച കങ്കനാടി  ശക്തി നഗർ പ്രീതി നഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രമീള (38) ആണ് മരിച്ചത്. ഇവരുടെ പത്തുമാസം പ്രായമുള്ള കുട്ടി ഐഷാനി പിന്നീട് ആശുപത്രിയിൽ മരിച്ചു. 



ശനിയാഴ്ച രാവിലെ കുട്ടികൾക്കും മുത്തശ്ശിക്കും പ്രമീള ഉറക്കഗുളിക നൽകി തൂങ്ങി മരിക്കുകയായിരുന്നു. വൈകുന്നേരം മുത്തശ്ശി ഉറക്കമുണർന്നപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്.

വീട്ടിൽ നിന്ന് പ്രമീളയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഭർത്താവുമായുള്ള തർക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. കങ്കനാടി പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Karnataka, News, Suicide, Death, Child, Dead, Top-Headlines, Hospital, Police, Investigation, Start, Mother feeds sleeping tablets to kids, commits suicide by hanging, child dies at hospital.

< !- START disable copy paste -->

Post a Comment