city-gold-ad-for-blogger

കാസർകോട് നഗരസഭയിൽ ഇനി പുരുഷ കേസരികൾ തിളങ്ങും; എസ് സി സംവരണ വാർഡ് സ്ത്രീക്ക്

കാസർകോട്: (www.kasargodvartha.com 30.09.2020) കാസർകോട് നഗരസഭയിൽ ഇനി പുരുഷ കേസരികൾ തിളങ്ങും. കോഴിക്കോട്ട് നടന്ന സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ 18 വാർഡ് ജനറൽ വാർഡായും എസ് സി സംവരണ വാർഡ് അടക്കം 20 വാർഡുകൾ സ്ത്രീ സംവരണമായും നിശ്ചയിച്ചു.

കാസർകോട് നഗരസഭയിൽ ഇനി പുരുഷ കേസരികൾ തിളങ്ങും; എസ് സി സംവരണ വാർഡ് സ്ത്രീക്ക്

തളങ്കര കെ കെ പുറം വാർഡാണ് എസ് സി സ്ത്രീ സംവരണമായി നിശ്ചയിച്ചത്. മൂന്നാം വാർഡായ അടുക്കത്ത്ബയൽ, അഞ്ചാം വാർഡായ കറന്തക്കാട്, ആറാം വാർഡായ ആന ബാഗിലു, എട്ടാം വാർഡായ നുള്ളിപ്പാടി, 11-ാം വാർഡായ ബെദിര, 13-ാം വാർഡായ ചാലക്കുന്ന്, 17-ാം വാർഡായ ചെന്നിക്കര, 19-ാംവാർഡായ കൊറക്കോട്, 20-ാം വാർഡായ ഫിഷ് മാർക്കറ്റ്, 21-ാം വാർഡായ ഹൊന്ന മൂല, 23-ാം വാർധായ പള്ളിക്കാൽ, 29-ാം വാർഡായ തളങ്കര പടിഞ്ഞാർ, 33-ാം വാർഡായ ബീരന്ത് വയൽ, 35-ാം വാർഡായ പള്ളം, 38-ാം വാർഡായ ലൈറ്റ് ഹൗസ് എന്നിങ്ങനെയാണ് സ്ത്രീ സംവരണ വാർഡുകൾ.

നഗരസഭാ സെകട്ടറി മുഹമ്മദ് ഷാഫി, ക്ലാർക്ക് എൻ എസ് നസീം എന്നിവരാണ് നറുക്കെടുപ്പിൽ നഗരസഭയ്ക്ക് വേണ്ടി സന്നിഹിതരായത്. നിലവിൽ നഗരസഭയിൽ സ്ത്രീ മേധാവിത്വമായിരുന്നു. 22 സ്ത്രീകളും 16 പുരുഷൻമാരുമാണ് കൗൺസിലർമാരായിട്ടുള്ളത്.

Keywords:  Kerala, News, Kasaragod, Kasaragod-Municipality, Election, Woman, Man, Collectorate, District Collector,  Male saffron will shine in Kasargod municipality; SC Reservation Ward for Women.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia