കുവൈത്ത് സിറ്റി: (www.kasargodvartha.com 10.10.2020) കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കണ്ണൂര്‍ സ്വദേശി ഇംതിയാസിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (14) ആണ് മരിച്ചത്. മഹബൂലയിലായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.
കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ബീച്ചില്‍ തെരച്ചില്‍ നടത്തിയിരുന്നു. മംഗഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
Keywords: Kuwait, News, Gulf, World, Top-Headlines, Student, Death, Swimming, Sea, Malayali student died in Kuwait while swimming in the sea