Join Whatsapp Group. Join now!
Aster MIMS 10/10/2023

വികസനം മലകയറാത്ത വെസ്റ്റ് എളേരി പഞ്ചായത്തിലെ ചാമക്കുളത്ത്‌ നാട്ടുകാർ സമരത്തിലേക്ക്

Locals go on strike at Chamakulam in West Eleri panchayath where there is no development #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 12.10.2020) കാൽനട യാത്ര പോലും ദുഷ്കരമാകുന്ന റോഡ്. വികസനം മലകയറാത്ത വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ ചാമക്കുളം നിവാസികൾ വികസന സമിതി രൂപീകരിച്ചു ജനകീയ പ്രക്ഷോഭത്തിനിറങ്ങുകയാണ്. 

വെസ്റ്റ് എളേരി പഞ്ചായത്തിലെ കൊന്നക്കാടിനടുത്തെ ഒമ്പതാം വാർഡിലെ വികസന മുരടിപ്പിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായിട്ടാണ് ജനകീയ കൂട്ടായ്മ രൂപവൽക്കരിച്ചിരിക്കുന്നത്. കൊന്നക്കാട് ചാമക്കുളം കറ്റാകവല റോഡ് ചെളിക്കുളമാവാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു. കാൽനട യാത്ര പോലും ഇപ്പോൾ ദുഷ്കരമായി. 

Locals go on strike at Chamakulam in West Eleri panchayath where there is no development

എൽ ഡി എഫ് ഭരിക്കുന്ന വെസ്റ്റ് എളേരി പഞ്ചായത്തിലെ ഈ പ്രദേശത്തോട് പഞ്ചായത്ത് എന്നും അവഗണന മാത്രമേ കാട്ടാറുള്ളുവെന്ന് ജനകീയ വികസന സമതി നേതാക്കൾ പറയുന്നു. ഒൻപതാം വാർഡ് പ്രതിനിധാനം ചെയ്യുന്നത് യു ഡി എഫ് മെമ്പറാണ്. അതു കൊണ്ട് തന്നെ ഭരണ പക്ഷം ഇവിടുത്തെ വികസന കാര്യങ്ങൾക്കു പച്ചക്കൊടിയും കാണിക്കുന്നില്ല എന്നും അക്ഷേപമുണ്ട്.

വികസന കാര്യത്തിൽ പഞ്ചായത്ത് അവഗണന തുടരുകയാണെങ്കിൽ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയെന്നതടക്കമുള്ള കടുത്ത തീരുമാനം ചാമകുളം വികസന സമിതി എടുക്കേണ്ടി വരുമെന്നും ഭാരവാഹികൾ പറഞ്ഞു.

പി കെ സുകു (ചെയർമാൻ), രഘു എം വി (വൈസ് ചെയർമാൻ), കെ ബി ജയൻ (കൺവീനർ), എം പ്രമോദ് (ജോയിന്റ് കൺവീനർ), മോളി വള്ളിയാം തടത്തിൽ (ട്രഷറർ) എന്നിവരാണ് ജനകീയ വികസന സമിതി ഭാരവാഹികൾ.

Keywords: Kerala, News, Kasaragod, Vellarikundu, Development project, Road, Natives, Strike, Election, Locals go on strike at Chamakulam in West Eleri panchayath where there is no development.
< !- START disable copy paste -->

Post a Comment