Join Whatsapp Group. Join now!
Aster MIMS 10/10/2023

യോഗയില്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കി കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനി

യോഗയില്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കി കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനി Kasargod, News, Kerala, Student, school, Yoga, World Record, Google meet, Teacher
കാസര്‍കോട്: (www.kasargodvartha.com 05.10.2020) യോഗയില്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കി കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനി. കാസര്‍കോട് കറന്തക്കാട് ഹരീഷിന്റെയും തേജകുമാരിയുടെയും മകള്‍ അഭിജ്ഞ(10) ആണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഗൂഗിള്‍ മീറ്റില്‍ യോഗ അവതരിപ്പിച്ചാണ് ഈ കൊച്ചുമിടുക്കി ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്.

ഭാരതീയ വിദ്യാഭവന് കീഴിലുള്ള കാസര്‍കോട് ദ്വാരക നഗര്‍ ശ്രീലക്ഷ്മി വെങ്കടേശ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
മെയ് 21ന് ബെല്‍ത്തങ്ങാടിയിലെ സ്ഥാപനം മുഖേന ആണ്  ഓണ്‍ലൈനില്‍ അമേരിക്കയിലെ ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് സ്ഥാപനവുമായി ബന്ധപ്പെട്ട് മൂന്ന് മിനിറ്റില്‍ 53 യോഗാസനം അവതരിപ്പിച്ചത്. നേരത്തെ ദേശീയ, രാജ്യാന്തര മത്സരങ്ങളില്‍ അവതരിപ്പിച്ച് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒന്നര മിനിറ്റില്‍ 32 ആസനം എന്ന ഗിന്നസ് റെക്കോര്‍ഡ് തിരുത്തി സ്വന്തം ആക്കുകയാണ് അടുത്ത ലക്ഷ്യം. യോഗ അധ്യാപികയായ അമ്മ തേജകുമാരി ആണ് ഗുരു. നാലു വയസുമുതല്‍ യോഗ അഭ്യസിക്കുന്നുണ്ട് അഭിജ്ഞ.


Keywords: Kasargod, News, Kerala, Student, school, Yoga, World Record, Competition, Google meet, Teacher, Kasargod student won World Record in Yoga

Post a Comment