കാർ വാങ്ങി വരുന്നതിനിടെ നിർത്തിയിട്ട ടാങ്കർ ലോറിയില്‍ ഇടിച്ച് കാസർകോട് സ്വദേശിക്ക് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതരം

കോഴിക്കോട്: (www.kasargodvartha.com 12.10.2020) നിർത്തിയിട്ട ടാങ്കർ ലോറിയിൽ കാറിടിച്ച് കാസർകോട് സ്വദേശിക്ക് ദാരുണാന്ത്യം. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.

ബന്തിയോട് ഡി എം എ ആശുപത്രിക്ക് സമീപത്തെ ഐ ബി ഫാസില്‍ (26) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ഉള്ളാൾ സ്വദേശി സുൽഫാന്‍ മാലികി (29) നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലര്‍ച്ച 1.30 മണിയോടെ കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം ദേശീയ പാതയിലാണ് അപകടം. ശനിയാഴ്ച രാത്രി നാല് സുഹൃത്തുകളുമായി സെക്കൻഡ് ഹാൻഡ് കാര്‍ വാങ്ങാനായി കൊയിലാണ്ടിക്ക് പുറപ്പെട്ടതായിരുന്നു. കാര്‍ വാങ്ങി തിരിച്ചുവരുമ്പോള്‍ ഫാസില്‍ ഓടിച്ച കാറാണ് അപകടത്തില്‍ പെട്ടത്. മറ്റൊരു കാറിലാണ് മൂന്ന് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നത്.

Kasargod resident dies after tanker lorry crashes into car


ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഫാസിലിന്റെ ആകസ്മിക മരണം നാടിനെ ഞെട്ടിച്ചു. മരണ വിവരമറിഞ്ഞ് പുലർച്ചെ തന്നെ ബന്ധുക്കൾ കൊയിലാണ്ടിയിലേക്ക് പുറപ്പെട്ടിരുന്നു. മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടം നടപടികൾക്കും ശേഷം ഉച്ചകഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരേതനായ ഐ ബി അബൂബക്കര്‍-സീനത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അല്‍ഫാസ്, തന്‍സീല്‍, അനീസ്, ത്വാഹിറ.


Keywords: Kerala, News, Top-Headlines, Accidental Death, Accident, Death, Youth, Bandiyod, Treatment, Hospital, Kasaragod, Kasargod resident dies after tanker lorry crashes into car; friends Seriously injured
< !- START disable copy paste --
< !- START disable copy paste -->

Post a Comment

Previous Post Next Post