Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; മരണനിരക്കില്‍ രാജ്യം മൂന്നാമത്

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു New Delhi, news, National, COVID-19, Trending, Death, Top-Headlines

ന്യൂഡെല്‍ഹി: (www.kasargodvartha.com 03.10.2020) ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രാജ്യത്ത് ഇതുവരെ 1,00,768 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് മുന്നിലുള്ളത് യുഎസും ബ്രസീലുമാണ്. 

യുഎസില്‍ 2,07,791 പേരും ബ്രസീലില്‍ 1,44,680 പേരും മരിച്ചു. യുഎസിനു ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളതും ഇന്ത്യയിലാണ്. യുഎസില്‍ 72,77,591 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ ഇതുവരെ 64,64,012 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 48,47,092 കേസുകളാണുള്ളത്.

New Delhi, news, National, COVID-19, Trending, Death, Top-Headlines, India's Covid Death Count Crosses One Lakh

Keywords: New Delhi, news, National, COVID-19, Trending, Death, Top-Headlines, India's Covid Death Count Crosses One Lakh

Post a Comment