ന്യൂഡെല്‍ഹി: (www.kasargodvartha.com 08.10.2020) ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. 78,524 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 68,35,655 ആയി. 971 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് മരണം 1,05,526 ആയി. 85.25 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.54 ശതമാനവുമാണ്. നിലവില്‍ 9,02,425 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. ഇത് വരെ 58,27,704 പേര്‍ രോഗമുക്തി നേടി.