കാസർകോട്: (www.kasargodvartha.com 07.10.2020) കോവിഡ് പരിശോധന നടത്തി വരുന്ന ജില്ലയിലെ കിടത്തി ചികിത്സയുള്ള സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ കിടത്തി ചികിത്സയ്ക്കായി പ്രത്യേക ബ്ലോക്ക് മാറ്റിവെക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടന്ന ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടർ.
ആകെയുള്ള കിടക്കകളില്‍ 10 ശതമാനം ഇതിനായി മാറ്റിവെക്കണം. ഒക്‌ടോബര്‍ എട്ടു മുതല്‍ ഈ സംവിധാനം നിലവില്‍ വരും. ഇത് നടപ്പില്‍ വരുത്തിയെന്ന് ഉറപ്പു വരുത്താന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുന്നതിന് ഡിഎം ഒ യെ ചുമതലപ്പെടുത്തി.
Keywords: Kasaragod, news, Kerala, COVID-19, Test, Treatment, Patient's, In private hospitals with inpatient treatment require a separate block for COVID treatment