കാസർകോട്: (www.kasargodvartha.com 01.10.2020) വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും ഒക്ടോബർ 2 മുതല്‍ എട്ടുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാക്കി. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ഒക്ടോബര്‍ എട്ടുമുതല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വിവിധ ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും കടുവാസങ്കേതങ്ങളിലും സൗജന്യമായി പ്രവേശിക്കുന്നതിനും ഉത്തരവായി.പൂർണമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കണം സന്ദർശനം.
വനത്തേയും വന്യജീവികളേയും സംരക്ഷിക്കുക എന്ന വന്യജീവി വാരാഘോഷത്തിൻ്റെ
സന്ദേശം പ്രചരിപ്പിക്കുന്നതിനായി സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും പ്രതിജ്ഞയെടുക്കണമെന്ന് സർക്കാർ ഉത്തരവായി.
ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് മുൻപ് അവരവർക്ക് സൗകര്യ പ്രദമായ സ്ഥലത്ത് പ്രതിജ്ഞയെടുക്കാം. ഉദ്യോഗസ്ഥർക്ക് പ്രതിജ്ഞ എടുക്കാനുള്ള ക്രമീകരണങ്ങൾ ബന്ധപ്പെട്ട സ്ഥാപനമേധാവികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
പ്രതിജ്ഞ:
"കേരളത്തിൻ്റെ
കാടും പുഴകളും വന്യജീവികളും എല്ലാം ഞങ്ങളുടെ സ്വത്താണ്, നിലനിൽപ്പാണ്, അഭിമാനമാണ്.
വരുംതലമുറകളുടെ അവകാശമാണിവ. ഇവയെ നശിപ്പിക്കാൻ ഒരു ശക്തിയേയും ഞങ്ങൾ അനുവദിക്കുകയില്ല. കാടും ജലസമൃദ്ധിയും പച്ചപ്പും സംരക്ഷിക്കുമെന്ന് ഈ മണ്ണിൽ തൊട്ട് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. കാടിന് കാവൽ നാം തന്നെ
കാടിന് കാവൽ നാം തന്നെ
കാടിന് കാവൽ നാം തന്നെ "
Keywords: Kasaragod, news, Kerala, Admission, Competition, Festival, Wildlife Festival: Everyone must take the pledge; Admission to wildlife sanctuaries is free