കാസർകോട്: (www.kasargodvartha.com 07.10.2020) ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അടുത്ത 14 ദിവസം ഒരു പൊതു ചടങ്ങിലും ആളുകള്‍ കൂട്ടം കൂടുന്ന സ്വകാര്യ ചടങ്ങുകളിലും ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കില്ലെന്ന് ഒക്‌ടോബര്‍ 09 രാവിലെ 10.30 ന് പ്രതിജ്ഞ എടുക്കാന്‍ കൊറോണാകോർ കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചു.


സംസ്ഥാനത്തെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കോവിഡ്-19 വ്യാപനം തടയുന്നതിന് എന്നില്‍ നിക്ഷിപ്പമായ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുമെന്നും അടുത്ത 14 ദിവസങ്ങളില്‍ ഞാനോ, എന്റെ കുടുംബാംഗങ്ങളോ, രോഗവ്യാപനം വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ലെന്നും, ഒഴിവാക്കാവുന്ന വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സാമൂഹിക കൂട്ടായ്മകളിലും നേരിട്ട് പങ്കെടുക്കുകയില്ലെന്നും, സ്വയം പ്രതിരോധിക്കുന്നതിനോടൊപ്പം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്നും ഇതിനാല്‍ ദൃഡപ്രതിജ്ഞ ചെയ്യുന്നു.
Keywords: Kasaragod, Kerala, News, Government, Employees, COVID-19, Do not attend public or private gatherings; Pledge on Thursday